നാരങ്ങ കേടുവരാതെ ഫ്രഷായിരിക്കാൻ ഇതാ ചില പൊടിക്കൈകൾ

സമകാലിക മലയാളം ഡെസ്ക്

ധാരാളം ഉപയോഗങ്ങളുള്ള ഒന്നാണ് നാരങ്ങ. അതിനാൽ തന്നെ എല്ലാ വീടുകളിലും നാരങ്ങ വാങ്ങിവെയ്ക്കാറുണ്ട്.

Lemon | Pexels

എന്നാൽ വാങ്ങി കുറച്ച് ദിവസം കഴിയുമ്പോഴേക്കും നാരങ്ങ വാടുകയും ഉണങ്ങി പോവുകയും ചെയ്യുന്നു.

Lemon | Pexels

ദിവസങ്ങളോളം നാരങ്ങ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്തു നോക്കൂ.

പ്രതീകാത്മക ചിത്രം | Pexels

ഫ്രിഡ്ജിൽ സൂക്ഷിക്കാം

പഴുത്ത നാരങ്ങ ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് എത്രദിവസം വരെയും നാരങ്ങ ഫ്രഷായിരിക്കാൻ സഹായിക്കുന്നു. എന്നാൽ പഴുത്തിട്ടില്ലാത്ത നാരങ്ങ ഒരിക്കലും ഫ്രിഡ്ജിനുള്ളിൽ സൂക്ഷിക്കാൻ പാടില്ല. സൂര്യപ്രകാശവും ചൂടും ഏൽക്കാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pexels

വെള്ളത്തിൽ സൂക്ഷിക്കാം

ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്ത് നാരങ്ങ അതിലിട്ട് ഫ്രിഡ്ജിൽ സൂക്ഷിക്കാം. മൂന്ന് മാസത്തോളം ഇത് കേടുവരാതിരിക്കും.

പ്രതീകാത്മക ചിത്രം | Pexels

വായുസഞ്ചാരം വേണം

തണുപ്പുള്ള, ഉണങ്ങിയ സ്ഥലത്താവണം നാരങ്ങ സൂക്ഷിക്കേണ്ടത്. കൃത്യമായി വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിൽ സൂക്ഷിക്കുന്നത് നാരങ്ങ എളുപ്പം കേടാവാൻ കാരണമാകുന്നു.

Lemon | Pexels

മറ്റു പഴങ്ങൾ

മറ്റു പഴവർഗ്ഗങ്ങൾക്കൊപ്പം നാരങ്ങ സൂക്ഷിക്കാൻ പാടില്ല. ആപ്പിൾ, വാഴപ്പഴം, തക്കാളി, അവക്കാഡോ എന്നിവയിൽ നിന്നും എത്തിലീൻ പുറന്തള്ളപ്പെടുന്നു. ഇത് നാരങ്ങ കേടുവരാൻ കാരണമാകുന്നു.

Fruits Basket | Pexels

മുറിച്ച നാരങ്ങ

മുറിച്ച ഭാഗം പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ് വായുകടക്കാത്ത പാത്രത്തിലാക്കി അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം. ഇത് ദിവസങ്ങളോളം നാരങ്ങ കേടുവരാതിരിക്കാൻ സഹായിക്കുന്നു.

Lemon | pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File