വനിതാ ദിനത്തിന്റെ ചരിത്രമറിഞ്ഞ് ആഘോഷിക്കാം

സമകാലിക മലയാളം ഡെസ്ക്

എല്ലാ വർഷവും മാർച്ച് 8ന് അന്താരാഷ്ട്ര വനിതാ ദിനമായി ആചരിക്കുന്നു.

Women's day | Pinterest

മാര്‍ച്ച് എട്ടിന് എന്തുകൊണ്ടാണ് വനിതാ ദിനം ആചരിക്കുന്നതെന്ന് അറിയാമോ?

പ്രതീകാത്മക ചിത്രം | Pinterest

വെറുമൊരു തീയതിയല്ല മാർച്ച് 8 മറിച്ച്, അതിന് തൊഴിലാളി പ്രസ്ഥാനങ്ങളുടെയും രാഷ്ട്രീയ പോരാട്ടങ്ങളുടെയും ചരിത്രത്തിന്റെ കഥ കൂടി പറയാനുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

1908 ലാണ് കുറഞ്ഞ ജോലി സമയം, മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവ ആവശ്യപ്പെട്ട് 15,000 സ്ത്രീകള്‍ ന്യൂയോര്‍ക്ക് നഗരത്തിലൂടെ മാര്‍ച്ച് നടത്തിയത്.

പ്രതീകാത്മക ചിത്രം | Pinterest

1910 ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍ ക്ലാര സെറ്റ്കിന്‍ എന്ന സ്ത്രീയാണ് അന്താരാഷ്ട്ര വനിതാ ദിനം വേണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്.

പ്രതീകാത്മക ചിത്രം | Pinterest

ഈ ആവശ്യത്തെ 17 രാജ്യങ്ങളില്‍ നിന്നുള്ള 100 സ്ത്രീകള്‍ ഏകകണ്ഠമായി അംഗീകരിച്ചു.

പ്രതീകാത്മക ചിത്രം | Pinterest

1917 ല്‍ ഒന്നാം ലോകമഹായുദ്ധം നടക്കുമ്പോള്‍ റഷ്യയിലെ സ്ത്രീകള്‍ ബ്രഡിനും സമാധാനത്തിനും വേണ്ടി പണിമുടക്കിയിരുന്നു

പ്രതീകാത്മക ചിത്രം | Pinterest

മാര്‍ച്ച് എട്ടിന് ആരംഭിച്ച ഈ പണിമുടക്ക് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിലേക്ക് എത്തിച്ചു.

പ്രതീകാത്മക ചിത്രം | AI generated

1975ലാണ് ഈ ദിനം ഐക്യരാഷ്ട്രസഭ ഔദ്യോഗികമായി അംഗീകരിച്ചത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File