തണ്ണിമത്തന്റെ ​ഗുണനിലവാരം പരിശോധിക്കാം

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ദാഹവും ചൂടും അകറ്റാൻ പലരും ആദ്യം തേടുന്നത് തണ്ണിമത്തനെയാണ്.

Watermelon | Pinterest

ജലാംശം ധാരാളമുള്ളതിനാൽ ശരീരത്തെ ഹൈഡ്രേറ്റ് ചെയ്യാനും ഉന്മേഷം നൽകാനും ഇത് സഹായിക്കും.

Watermelon | Pinterest

എന്നാൽ പുറമേ കാണാൻ നല്ല ചുവപ്പും മധുരവുമുള്ള എല്ലാ തണ്ണിമത്തനുകളും സുരക്ഷിതമാകണമെന്നില്ല.

Watermelon | Pinterest

ചിലപ്പോൾ കൂടുതൽ ചുവപ്പും മധുരവും നൽകാൻ ചിലർ കൃത്രിമ മാർഗങ്ങൾ ഉപയോഗിക്കാറുണ്ട്.

Watermelon | Pinterest

അതിനാൽ വാങ്ങുന്നതിന് മുമ്പും മുറിച്ച ശേഷവും ചെറിയ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ലതും സുരക്ഷിതവുമായ തണ്ണിമത്തൻ തിരഞ്ഞെടുക്കാൻ കഴിയും.

Watermelon | Pinterest

തണ്ണിമത്തനിലെ കൃത്രിമ നിറങ്ങളും മധുരവും ​ദഹനപ്രശ്നങ്ങൾ, അലർജി, വയറുവേദന തുടങ്ങി ​ഗുരുതരമായ രോ​ഗങ്ങൾക്ക് കാരണമാകും.

Watermelon | Pinterest

അമിതമായ ചുവപ്പ് നിറം ശ്രദ്ധിക്കുക. സ്വാഭാവികമായി പഴുത്ത തണ്ണിമത്തന് ഒരു മിതമായ ചുവപ്പ് നിറമേ ഉണ്ടാകൂ.

Watermelon | Pinterest

തണ്ണിമത്തൻ മുറിച്ച ശേഷം പഞ്ഞിയോ ടുഷ്യൂ പേപ്പറോ ഉപയോ​ഗിച്ച് ചുവന്ന ഭാ​ഗത്ത് തുടയ്ക്കുക. പഞ്ഞിയിൽ ചുപ്പ് പടരുന്നുണ്ടെങ്കിൽ കൃത്രിന നിറങ്ങൾ ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.

Watermelon | Pinterest

തണ്ണിമത്തന്റെ ചെറിയ കഷ്ണം ഒരു ​ഗ്ലാസ് വെള്ളത്തിൽ ഇടുക. വെള്ളം ഉടൻ തന്നെ ചുവപ്പായി മാറുന്നുണ്ടെങ്കിൽ അത് കൃത്രിമ നിറം ചേർത്തതാണ്.

Watermelon | Pinterest

സ്വാഭാവികമായി പഴുത്ത തണ്ണിമത്തന്റെ വിത്തുകൾ കറുപ്പോ കടും തവിട്ട് നിറത്തിലോ ആയിരിക്കും. എന്നാൽ വിളറിയ നിറമുള്ളതോ, തൊലിയുടെ അതേ നിറം പടർന്നതോ ആയ വിത്തുകൾ കൃത്രിമമായി പഴുപ്പിച്ചതിന്റെ സൂചനയാകാം.

Watermelon | Pinterest

രാസവസ്തുക്കൾ കുത്തിവച്ച പഴത്തിന്റെ ഒരു ഭാ​ഗം അമിതമായി പഴുത്തതോ അല്ലെങ്കിൽ മറ്റൊരു ഭാ​ഗം കടുപ്പമുള്ളതോ ആയി അനുഭവപ്പെടാം. നാരുകൾ കാണുന്നുണ്ടെങ്കിൽ അത് നല്ല ലക്ഷണമാണ്.

Watermelon | Pinterest

വാങ്ങുന്നതിന് മുൻപ് അതിന്റെ പുറം തൊലി നന്നായി പരിശോധിക്കുക.ചെറിയ ദ്വാരങ്ങളോ ,വിള്ളലുകളോ അല്ലെങ്കിൽ അസാധാരണമായ അടയാളങ്ങളോ ഉണ്ടെങ്കിൽ അത് രാസവസ്തുക്കൾ കുത്തിവച്ചതിന്റെ പാടുകളാകാം.

Watermelon | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File