ഉരുളക്കിഴങ്ങിലും വ്യാജനോ? നല്ലത് എങ്ങനെ തെരഞ്ഞെടുക്കാം?

സമകാലിക മലയാളം ഡെസ്ക്

പഴങ്ങളിലും പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങളിലും മാത്രമല്ല, ഉരുളക്കിഴങ്ങ് പോലുള്ള പ്രധാന പച്ചക്കറികളിൽ പോലും ഇപ്പോൾ കൃത്രിമത്വം നടക്കുന്നുണ്ട്.

Potato | Pinterest

അടുത്തിടെ, വ്യാജമോ രാസവസ്തുക്കൾ ചേർത്തതോ ആയ ഉരുളക്കിഴങ്ങ് വിൽക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ട്.

Potato | Pinterest

വിഷാംശം നിറഞ്ഞ രാസവസ്തുക്കളാണ് ഇത്തരത്തിലുള്ള കിഴങ്ങുകളിൽ കലര്‍ന്നിട്ടുള്ളത്.

Potato | Pinterest

ഇത്തരത്തിലുള്ള ഉരുളക്കിഴങ്ങുകൾ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ,അലർജികൾ, ആന്തരിക അവയവങ്ങൾക്ക് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.

Potato | Pinterest

വ്യാജ ഉരുളക്കിഴങ്ങുകളെ തിരിച്ചറിയാൻ ചില മാർ​ഗങ്ങൾ സഹായിക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം.

Potato | Pinterest

നിറം നോക്കാം

യഥാര്‍ഥ ഉരുഴക്കിഴങ്ങിന് അകത്തും പുറത്തും ഒരേ നിറമായിരിക്കും. അതേസമയം വ്യാജ ഉരുളക്കിഴങ്ങാണെങ്കിൽ അവയ്ക്ക് അസ്വഭാവികമായ നിറമുണ്ടാകാം.

Potato | Pinterest

മണം

യഥാര്‍ഥ ഉരുളക്കിഴങ്ങുകൾക്ക് പ്രകൃതിദത്തമായ മണ്ണിന്റെ മണമുണ്ടാകും. എന്നാൽ രാസവസ്തുക്കള്‍ ചേര്‍ത്ത ഉരുളക്കിഴങ്ങിന് രൂക്ഷമായ കൃത്രിമ ഗന്ധമാകും ഉണ്ടാവുക. ദുര്‍ഗന്ധമോ അസാധാരണമാംവിധം രൂക്ഷഗന്ധമോ ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ഉരുളക്കിഴങ്ങുകൾ ഉപയോഗിക്കരുത്.

Potato | Pinterest

തൊലിയും ഘടനയും

ചെറുതായി പരുക്കനായ തൊലിയായിരിക്കും യഥാര്‍ഥ ഉരുളക്കിഴങ്ങിന് ഉണ്ടാവുക. മിനുസമാര്‍ന്നതും കട്ടിയുളളതുമായ തൊലിയായിരിക്കും പലപ്പോഴും വ്യാജ ഉരുളക്കിഴങ്ങിന്റേത്. ഇത് വളരെ എളുപ്പത്തില്‍ അടര്‍ന്ന് പോവുകയും ചെയ്യും.

Potato | Pinterest

റബ്ബ് -ഓഫ് ടെസ്റ്റ് പരീക്ഷിക്കാം

കൈകൊണ്ടോ തുണികൊണ്ടോ ഉരുളക്കിഴങ്ങന്റെ ഉപരിതലം മൃദുവായി തടവണം. നിറം എളുപ്പത്തില്‍ മാറുകയാണെങ്കില്‍ അത് കൃത്രിമമായി നിറം നല്‍കിയതായിരിക്കും. യഥാര്‍ഥ ഉരുളക്കിഴങ്ങിന്റെ തൊലിയുടെ നിറം ഇത്തരത്തിൽ മാറില്ല.

Potato | Pinterest

വെള്ളത്തിലിട്ട് നോക്കാം

ഒരു പാത്രത്തില്‍ വെള്ളമെടുത്ത് ഉരുളക്കിഴങ്ങ് അതിലേക്ക് ഇടുക.യഥാര്‍ഥ ഉരുളക്കിഴങ്ങ് വെള്ളത്തില്‍ മുങ്ങി പോകും. വ്യാജ ഉരുളക്കിഴങ്ങ് പലപ്പോഴും വെള്ളത്തില്‍ പൊങ്ങികിടക്കുന്നതായി കാണാം.

Potato | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File