സമകാലിക മലയാളം ഡെസ്ക്
കോളിഫ്ലവർ പലർക്കും ഇഷ്ടമുള്ള ഒന്നാണെങ്കിലും ഏറ്റവും വലിയ മടി അത് വൃത്തിയാക്കുന്നതിലെ കഷ്ടപ്പാടാണ്.
എന്നാൽ ഇനി വൃത്തിയാക്കാനുള്ള പാട് കൊണ്ട് കോളിഫ്ലവർ വാങ്ങുന്നത് മാറ്റി വയ്‌ക്കേണ്ട.
കോളിഫ്ലവർ വൃത്തിയാക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില ട്രിക്‌സ് പറഞ്ഞ് തരാം.
കോളിഫ്ലവർ ഇപ്പോഴും മുഴുവനായി കഴുകുന്നതിനേക്കാൾ നല്ലത് അത് ചെറിയ കഷ്ണങ്ങളായി മുറിച്ച ശേഷം കഴുകുന്നതാണ്. ഇതിലൂടെ ഉൾഭാഗങ്ങളിൽ ഒളിച്ചിരിക്കുന്ന പുഴുക്കളെയും അഴുക്കിനെയും കണ്ടെത്താം.
ഒരു വലിയ പാത്രത്തിൽ ചെറുചൂടുവെള്ളം എടുത്ത് അതിലേക്ക് രണ്ട് ടീസ്പൂൺ ഉപ്പും അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും കൂടി ചേർക്കുക. ഉപ്പ് പുഴുക്കളെ പുറത്തു കൊണ്ടുവരാൻ സഹായിക്കും, മഞ്ഞൾ ഒരു സ്വാഭാവിക അണുനാശിനിയായി പ്രവർത്തിക്കും.
കോളിഫ്ലവർ കൂടുതൽ അഴുക്കുള്ളതാണെങ്കിൽ വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ വിനാഗിരി കൂടി ചേർക്കാം. ഇത് കീടനാശിനികളുടെ അംശം കുറയ്ക്കാൻ ഫലപ്രദമാണ്.
തയ്യാറാക്കി വെച്ച ലായനിയിൽ കോളിഫ്ലവർ കഷ്ണങ്ങൾ ഏകദേശം 15 മുതൽ 20 മിനിറ്റ് വരെ മുക്കി വെക്കുക.
കുറച്ചു സമയം കഴിയുമ്പോൾ പുഴുക്കളും മറ്റും മുകളിലേക്ക് പൊങ്ങി വരും. ശേഷം ഈ വെള്ളം കളഞ്ഞ് നല്ല തണുത്ത വെള്ളത്തിൽ ഒരിക്കൽ കൂടി കഴുകിയെടുക്കാം.
കഴുകിയെടുത്ത ഈ കോളിഫ്ലവർ ഒരു കോട്ടൺ തുണിയിലോ ടിഷ്യൂ പേപ്പറിലോ നിരത്തി വെച്ച് വെള്ളം പൂർണ്ണമായും കളയാൻ ശ്രദ്ധിക്കണം. വെള്ളം ഉണ്ടെങ്കിൽ വറുക്കുമ്പോഴോ മറ്റോ കോളിഫ്ലവർ അധികം കുഴഞ്ഞു പോകാൻ സാധ്യതയുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates