സമകാലിക മലയാളം ഡെസ്ക്
ഗോവ- എല്ലാവരേയും ആകര്‍ഷിക്കുന്ന ഒരു സ്ഥലം തന്നെയാണ് ഗോവ. സുഹൃത്തുക്കളുമായി പോയി വൈബ് സൃഷ്ടിക്കാന്‍ സഹായിക്കുന്ന സ്ഥലമാണ് ഗോവ. പോര്‍ച്ചൂഗീസ് സ്ട്രീറ്റും ബീച്ചുകളുമൊന്നും ഇവിടെയെത്തിയാല്‍ മിസ് ചെയ്യരുത്.
മണാലി-മഞ്ഞും തണുപ്പും ഇഷ്ടമുള്ളവരാണെങ്കില്‍ മണാലി പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരാണ് ഉള്ളത്. പാരാഗ്ലൈഡിങ്, റിവര്‍ റാഫ്റ്റിങ് തുടങ്ങി ചില്‍ ചെയ്യാന്‍ എന്തെല്ലാം കാര്യങ്ങള്‍ മണാലി നിങ്ങള്‍ക്കായി ഒരുക്കിവെച്ചിട്ടുണ്ടെന്നറിയോ.
ഋഷികേശ്
റിവര്‍ റാഫ്റ്റിങ് ചെയ്യാതിരുന്നാല്‍ ഋഷികേശിലേയ്ക്കുള്ള യാത്ര പൂര്‍ണമാവില്ല. പെയിന്റ് ബോള്‍ ക്യാംപിങ്, ബംഗീ ജമ്പിങ്, ക്ലിഫ് ജംപിങ്, കയാക്കിങ്, ഹൈക്കിങ്, റാപ്പലിങ്, വെള്ളച്ചാട്ടം, ട്രെക്കിങ് എന്നിവയും ഇവിടുത്തെ പ്രത്യേകതകളാണ്.
മുംബൈ
മറൈന്‍ ഡ്രൈവിലൂടെയുള്ള ഒരു നടത്തം തന്നെ നമുക്ക് വ്യത്യസ്തമായ അനുഭവം സമ്മാനിക്കും. സഞ്ജയ് ഗാന്ധി നാഷണല്‍ പാര്‍ക്ക്, ജുഹൂ ബീച്ച് അങ്ങനെ ഈ നഗരം അത്ര പെട്ടെന്നൊന്നും മനസില്‍ നിന്ന് പോകില്ല.
ഡാര്‍ജിലിങ്
മാര്‍ച്ച് മുതല്‍ ജൂണ്‍ വരെയാണ് സീസണ്‍. ബ്രിട്ടീഷുകാര്‍ വേനല്‍ കാലത്ത് അവധി ആഘോഷിക്കാന്‍ എത്തിയിരുന്ന സ്ഥലം. വെള്ളച്ചാട്ടം, തടാകങ്ങള്‍, കുന്നുകള്‍ അങ്ങനെ കണ്ണിന് കുളിര് പകരുന്ന കാഴ്ചകള്‍.
ജയ്പൂര്‍
ജയ്പൂര്‍ എന്നതിനേക്കാള്‍ സഞ്ചാരികള്‍ ഈ നാടെ വിളിക്കുന്നത് പിങ്ക് നഗരം എന്നാണ്., രാജസ്ഥാന്റെ പൈതൃകത്തിനൊപ്പം ചേര്‍ന്ന് നില്‍ക്കുന്ന അതേ പ്രൗഢിയുമായി നില്‍ക്കുന്ന നഗരമാണ് ജയ്പൂര്‍.
കേരളം
ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിരവധി സ്ഥലങ്ങളുണ്ട്. ആലപ്പുഴ, മൂന്നാറിലെ ട്രക്കിങ് തുടങ്ങിയ ആകര്‍ഷണീയമാണ്. നല്ല സീ ഫുഡ്, കേരളത്തനിമയുള്ള ഭക്ഷണങ്ങള്‍ എന്നിവ ആകര്‍ഷണീയമാണ്
പോണ്ടിച്ചേരി
പുതുച്ചേരി അഥവാ പോണ്ടിച്ചേരിയില്‍ ചെന്നാല്‍ ഓറോവില്‍ കാണേണ്ട കാഴ്ചയാണ്. ബീച്ചുകളും ആസ്വദിക്കാന്‍ പറ്റിയ ഇടം തന്നെ. കഫേ ഹോപ്പിങ് എന്നിവ ഇവിടുത്തെ പ്രത്യേകതകളാണ്.
ബംഗളൂരു
പബ്ബുകള്‍, കഫേയ്‌സ്, മനോഹരമായ പാര്‍ക്കുകള്‍ എന്നിവയുള്‍പ്പെടുന്ന ബംഗളൂരു ഏവര്‍ക്കും പ്രിയങ്കരമാണ്. നന്ദി ഹില്‍സിലെ സണ്‍റൈസ് മറക്കാനാവാത്ത അനുഭവമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates