ആതിര അഗസ്റ്റിന്‍
മലകളും കുന്നുകളും ജലാശയങ്ങളും ദൃശ്യഭംഗി തീര്‍ക്കുന്ന ഇടുക്കി ആരുടേയും മനംമയക്കുന്നതാണ്
മൂന്നാര്‍: ഏറ്റവും അധികം സന്ദര്‍ശകത്തിരക്ക് ഉണ്ടാകാറുള്ള സീസണാണ് ഏപ്രില്‍ മെയ്, മാസങ്ങള്‍. പകല്‍ച്ചൂട് ഉണ്ടെങ്കിലും വൈകുന്നേരമാകുമ്പോഴേയ്ക്കും കാലാവസ്ഥ സുഖകരമാകും.
ഇരവികുളം ദേശീയോദ്യാനവും രാജമലയിലെ വരയാടിന്‍ കൂട്ടങ്ങളും ഇടുക്കിയിലെ കാഴ്ചകള്‍ വ്യത്യസ്തമാക്കും
പെരിയാര്‍ നദിക്ക് കുറുകെ നിര്‍മിച്ചിരിക്കുന്ന ചെറുതോണി അണക്കെട്ടാണ് ഇടുക്കി ജില്ലയിലെ യാത്രയില്‍ ഉള്‍പ്പെടുത്താന്‍ പറ്റിയ മറ്റൊരു സ്ഥലം. ഇവിടെയും ബോട്ടിങ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്
തേക്കടിയില്‍ പെരിയാര്‍ കടുവാ സംരക്ഷിത പ്രദേശത്തിന്റെ സഹായ വനപ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രം. ബോട്ടിങ് ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം
ഇടുക്കി, ചെറുതോണി അണക്കെട്ടുകളുടെ മനോഹാരിത നേര്‍ക്കുനേര്‍ കാണാനാകുന്ന ഹില്‍വ്യൂ പാര്‍ക്ക് സന്ദര്‍ശിക്കാതെ ഇടുക്കിയിലെത്തുന്ന സഞ്ചാരികള്‍ മടങ്ങാറില്ല. 20 രൂപയാണ് പാര്‍ക്കിലേക്കുള്ള പ്രവേശന ഫീസ്.
മൊട്ടക്കുന്ന്, പൈന്‍വാലി, ഓര്‍ക്കിഡ് ഗാലറി, ആത്മഹത്യാ മുനമ്പ് തുടങ്ങി കുന്നോളം കാഴ്ചകളുണ്ട് വാഗമണ്ണില്‍.
തീര്‍ഥാടന കേന്ദ്രങ്ങളായ കുരിശുമല,മുരുകന്‍മല, തങ്ങള്‍പാറ എന്നിവയും ഇവിടുത്തെ കാഴ്ചകളാണ്
പരുന്തുംപാറയും പാഞ്ചാലിമേടും എല്ലാം ഇടുക്കി നമ്മളെ മാടി വിളിക്കുന്ന കാഴ്ചകള്‍ സമ്മാനിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates