ഓണ സദ്യ അറിഞ്ഞു വിളമ്പാം

സമകാലിക മലയാളം ഡെസ്ക്

പുത്തനുടുപ്പും പൂക്കളവും കഴിഞ്ഞാൽ ഓണത്തിന്റെ വലിയ ആകർഷണം ഇലയിട്ട സദ്യയാണ്.

Onam sadhya | File

എല്ലാ അർഥത്തിലും സമ്പൂർണ ആഹാരമാണ് സദ്യ.

Onam sadhya | File

സദ്യ ഒരുക്കുന്നതിൽ മുതൽ കഴിക്കുന്നതിൽ വരെ ചിട്ടയുണ്ട്.

Onam sadhya | File

സദ്യയുടെ വിളമ്പുക്രമം എങ്ങനെയെന്ന് നോക്കാം

Onam sadhya | File

നിലത്ത് പായ വിരിച്ച് തൂശനിലയിട്ട് വേണം സദ്യ വിളമ്പാൻ. തൂശനിലയുടെ തലഭാഗം ഉണ്ണുന്നയാളിന്റെ ഇടതുവശത്തു വരണം.

Onam sadhya | AI Generated

ഏറ്റവും കുറഞ്ഞത് പതിനഞ്ച് കൂട്ടം കറികളെങ്കിലും സദ്യയ്ക്ക് ഉണ്ടാകണമെന്നാണ് പഴമക്കാർ‌ പറയുന്നത്.

Onam sadhya | File

വാഴയ്ക്ക ഉപ്പേരി, ശർക്കരവരട്ടി എന്നിവ വാഴയിലയുടെ ഇടതുഭാഗത്താണ് വിളമ്പുക.

Onam sadhya | File

ഉപ്പ്, നാരങ്ങ മാങ്ങ അച്ചാറുകൾ, ഇഞ്ചിക്കറി അല്ലെങ്കിൽ ഇഞ്ചിത്തൈര്, തോരൻ, ഓലൻ, അവിയൽ, കൂട്ടുകറി, കിച്ചടി, പച്ചടി, എരിശ്ശേരി എന്നിങ്ങനെ വേണം വിളമ്പാൻ. വലത്തേയറ്റമെന്ന മുഖ്യസ്ഥാനം എരിശ്ശേരിക്കു തന്നെയാകണം.

Onam sadhya | File

പഴം, പപ്പടം എന്നിവ ഇടതുഭാഗത്താണ്. പിന്നെ ചോറു വിളമ്പണം. തുടർന്നു പരിപ്പും നെയ്യും.

Onam sadhya | File

ഊണിന്റെ ആദ്യഘട്ടം കഴിയുമ്പോഴേക്കും സാമ്പാർ വിളമ്പണം. തൊട്ടുപിന്നാലെ കാളനും.

Onam sadhya | File

അതിനുശേഷമാണു പ്രധാന വിഭവമായ പായസം എത്തുന്നത്. പഴവും പപ്പടവും കുഴച്ച് ഇലയിൽത്തന്നെ പായസം കഴിക്കുക പതിവാണ്.

Onam sadhya | File

പായസം കഴിച്ചുകഴിഞ്ഞാൽ അതിന്റെ ചെടിപ്പുമാറാൻ അൽപം ചോറ് മോരൊഴിച്ച് ഉണ്ണാം.

Onam sadhya | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file