സമകാലിക മലയാളം ഡെസ്ക്
ഒരു മധുര വിഭവം ഉണ്ടാക്കണം എന്ന് തോന്നുമ്പോൾ ആദ്യം മനസ്സിൽ വരുന്നത് പായസമാണ്.
ഹെൽത്ത് നോക്കുന്നവർക്ക് പായസം എപ്പോഴും ഒരു അൺ ഹെൽത്തി വിഭവമാണ്.
എന്നാൽ ഏറ്റവും രുചികരമായ അതിനേക്കാൾ ഉപരി ആരോഗ്യകരമായ ഒരു ഈസി പായസം റെസിപ്പി നോക്കാം.
വേണ്ട ചേരുവകൾ:
നന്നായി പഴുത്ത ഏത്തപ്പഴം :- 1എണ്ണം
പനങ്കൽക്കണ്ടം :- 1 ടീസ്പൂൺ
ഏലക്കപൊടി - ½ ടീസ്പൂൺ
ഈന്തപ്പഴം വെള്ളത്തിൽ കുതിർത്തു കുരു നീക്കം ചെയ്‍തത്:- 1 കപ്പ്
കശുവണ്ടി കുതിർത്തത് :- ½ കപ്പ്
ബദാം കുതിർത്തത് :- ½ കപ്പ്
തേങ്ങ ചിരകിയത് :- 2
ചിയാ സീഡ് കുതിർത്തത് :- 1 കപ്പ്.
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ ഏത്തപ്പഴവും പനങ്കൽക്കണ്ടവും ഏലക്ക പൊടിച്ചതും ചേർത്ത് ഒരു ഫോർക്ക് ഉപയോഗിച്ചു നന്നായി ഉടച്ചു ചേർക്കുക.
ഒരു മിക്സി ജാറിൽ ബാക്കിയുള്ള ചിയാസീഡ് ഒഴികെയുള്ള ചേരുവകൾ ഒന്നരകപ്പ് വെള്ളം ചേർത്ത് നന്നായി അരച്ചെടുക്കുക.
അരച്ചെടുത്ത ഈ മിശ്രിതം അരിച്ചെടുത്ത ശേഷം നേരത്തെ ഉടച്ചു ചേർത്ത ഏത്തപ്പഴത്തിലേക്ക് ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.
അവസാനമായി കുതിർത്തു വച്ച ചിയാസീഡ് കൂടി ചേർത്തിളക്കി അപ്പോൾ തന്നെ അല്ലെങ്കിൽ തണുപ്പിച്ചു കഴിക്കാവുന്നതാണ്.
ഡയറ്റ് ചെയ്യുന്നവർകകും സ്വീറ്റ് ക്രെവിങ്സ് ഉണ്ടാകുമ്പോൾ കഴിക്കാൻ പറ്റുന്ന ഒരു സ്വീറ്റ് ഐറ്റമാണ് ഈ പായസം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates