പെരുന്നാളിന് നല്ല നാടൻ മലബാർ സ്റ്റൈൽ ബീഫ് വരട്ടിയത് ഉണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

ബീഫ് എന്നു കേള്‍ക്കുമ്പോഴേ വായില്‍ വെള്ളമൂറുന്നവരാണ് നമ്മൾ മലയാളികൾ.

Malabar beef roast | Pinterest

ഇത്തവണത്തെ പെരുന്നാളിന് മലബാറിലെ പരമ്പരാഗത വിഭവങ്ങളിലൊന്നായ ബീഫ് വരട്ടിയത് പരീക്ഷിച്ചാലോ.

Malabar beef roast | Pinterest

ചേരുവകൾ

ബീഫ് – അരക്കിലോ

ഉലുവ – അര സ്പൂൺ

ചെറിയ ഉള്ളി – 6

കുരുമുളകുപൊടി – 2 സ്പൂൺ

കറിവേപ്പില – 12 തണ്ട്

മല്ലിയില

തക്കാളി – 2

വെളുത്തുള്ളി – 6

പ്രതീകാത്മക ചിത്രം | AI Generated

ഇഞ്ചി – 1 ചെറിയ കഷ്ണം

പച്ചമുളക് – 2

സവാള – 2

മല്ലിപ്പൊടി – 2 സ്പൂൺ

മുളകുപൊടി – 1 സ്പൂൺ

മഞ്ഞൾപ്പൊടി – അര സ്പൂൺ

ഗരം മസാല – അര സ്പൂൺ

പെരുംജീരകം – അര സ്പൂൺ

വെളിച്ചെണ്ണ – ഒരു കപ്പ്

തേങ്ങാക്കൊത്ത്- അലങ്കാരത്തിന്

പ്രതീകാത്മക ചിത്രം | AI Generated

തയാറാക്കുന്ന വിധം

മഞ്ഞൾപ്പൊടിയും ഉപ്പും മല്ലിപ്പൊടിയും ചേർത്ത് ബീഫ് കുക്കറിൽ വേവിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഗ്യാസ് സ്റ്റൗവിൽ മൺചട്ടി ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. ചൂടായിവരുമ്പോൾ അതിലേക്കു ഉലുവയും ചെറിയ ഉള്ളിയും ചേര്‍ത്ത് വഴറ്റുക. ഇതിലേക്കു സവാള അരിഞ്ഞുവെച്ചത് ഇടുക.

പ്രതീകാത്മക ചിത്രം | AI generated

സവാള നന്നായി വാടിയതിനുശേഷം മല്ലിപ്പൊടി 2 സ്പൂൺ, മുളകുപൊടി 1 സ്പൂൺ, മഞ്ഞൾപ്പൊടി 1/ 2 സ്പൂൺ, കുരുമുളക്പൊടി 1/ 2 സ്പൂൺ എന്നിവ ഇടുക അതിനു ശേഷം 1/2 ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി വറ്റിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ഇതിലേക്ക് തക്കാളി ചേർക്കാം. അടച്ചു വച്ച് നന്നായി വേവിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചത് ഇതിലേക്ക് ചേർക്കാം. നന്നായി വാടിയ ശേഷം അതിലേക്കു ബീഫ് ഇടുക അതിന്റെ കൂടെ തന്നെ കുറച്ചു തിളപ്പിച്ച് വെള്ളം ചേർക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ഇതിലേക്ക് മല്ലിയില ഇട്ട് വെള്ളം വറ്റുന്നതു വരെ മൂടി വയ്ക്കുക.വെള്ളം വറ്റിയതിനു ശേഷം ഗ്യാസ് ഓഫ് ചെയ്ത് തേങ്ങാക്കൊത്ത്, മല്ലിയില, കറിവേപ്പിലയും ചേർത്താൽ ബീഫ് വരട്ടിയത് റെഡി.

Beef roast | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file