സമകാലിക മലയാളം ഡെസ്ക്
ഒരു കപ്പ് ചൂട് ചായ കിട്ടിയാൽ ആ ദിനം തന്നെ മനോഹരമാകുമെന്ന് പറയുന്നവർ ഏറെയാണ്.
സുഹൃത്തുക്കളോടൊപ്പമുള്ള സംസാരത്തിനും മഴക്കാല സായാഹ്നങ്ങൾക്കും ഒപ്പം നിൽക്കുന്ന ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരൻ ചായ തന്നെയാണ്.
ഈ ചായ ദിനത്തിൽ വീട്ടിൽ നല്ലൊരു ചായ തയ്യാറാക്കി ആഘോഷിക്കാം
ചായ ഉണ്ടാക്കുമ്പോൾ ഓരോ ചേരുവകളും കൃത്യസമയത്ത് പാകത്തിന് അളവിൽ ചേർക്കുകയാണെങ്കിൽ നല്ല പെർഫക്റ്റ് ചായ ലഭിക്കും.
ചായ ഉണ്ടാക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ അളവ് തെറ്റിയാൽ അത് ചായയുടെ രുചിയെ സാരമായി ബാധിക്കും. രണ്ട് കപ്പ് ചായക്ക് രണ്ട് കപ്പ് വെള്ളം മാത്രമേ ഉപയോഗിക്കേണ്ടതുള്ളൂ.
വെള്ളം നന്നായി തിളപ്പിക്കാൻ ശ്രദ്ധിക്കണം. ഇത് വെള്ളത്തിന്റെ പച്ചകലർന്ന രുചി നീക്കം ചെയ്യുകയും ചായയുടെ രുചി മെച്ചപ്പെടുത്തുവാനും സഹായിക്കും.
ഇഞ്ചിയോ മറ്റ് സുഗന്ധവ്യഞ്ജനങ്ങളോ ചേർക്കുകയാണെങ്കിൽ അവ ചേർക്കേണ്ടത് വെള്ളം തിളയ്ക്കുമ്പോഴാണ്. ഇത് ഇവ നന്നായി വെള്ളത്തിൽ ചേരാന്‍ സഹായിക്കും.
വെള്ളം തിളച്ചുവരുമ്പോഴാണ് ചായപ്പൊടി അല്ലെങ്കില്‍ ഇലകള്‍ ചേർക്കേണ്ടത്. ഇവ 5 മിനിറ്റെങ്കിലും വെള്ളത്തിൽ കിടന്ന് തിളക്കാൻ സമയം നൽകുക. ഇത് ചായയുടെ നിറവും രുചിയും വർധിക്കാൻ സഹായിക്കും.
വെള്ളം തിളയ്ക്കുന്ന പോയിന്റ് പകുതിയാകുമ്പോളാണ് പാൽ ചേർക്കേണ്ടത്. തണുത്ത പാൽ ചേർക്കുന്നത് ചായയുടെ താപനില പെട്ടെന്ന് കുറയാൻ കാരണമാകും, ഇത് രുചിയെ ബാധിക്കും.
പാൽ ചേർത്തതിനുശേഷം, തീ കുറയ്ക്കുകയും ചായ നന്നായി തിളക്കാൻ അനുവദിക്കുകയും ചെയ്യുക.
ചായ നന്നായി തിളച്ചതിനുശേഷം മാത്രം പഞ്ചസാര ചേർക്കുക. അതുപോലെ പാൽ ഉപയോഗിക്കുന്നുണ്ടെങ്കിൽ പാൽ ചേർത്തതിനുശേഷമാണ് പഞ്ചസാര ചേർക്കേണ്ടത്.
ചായ തയ്യാറായി എന്നതിന്റെ ഏറ്റവും നല്ല സൂചന അതിന്റെ കുമിളകളാണ്. വലിയ കുമിളകൾ ഉയരാൻ തുടങ്ങുകയും നിറം കൂടുകയും ചെയ്യുമ്പോൾ, നിങ്ങൾ ചായ കൃത്യമായി ഉണ്ടാക്കിയിരിക്കുന്നു എന്ന് മനസിലാക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates