സമകാലിക മലയാളം ഡെസ്ക്
മലബാറിന്റെ തനതായ രുചിയുള്ള, ദാഹവും വിശപ്പും ഒരുപോലെ മാറ്റാൻ സഹായിക്കുന്ന ഒരു വിഭവമാണ് അവൽ മിൽക്ക്
വളരെ എളുപ്പത്തിൽ ടേസ്റ്റിയായിട്ടുള്ള അവൽ മിൽക്ക് വീട്ടിൽ തയ്യാറാക്കിയാലോ?
ഒരു ഗ്ലാസ് അവൽ മിൽക്ക് തയാറാക്കാൻ ആവശ്യ സാധനങ്ങൾ:
തണുത്ത പാൽ – 1 കപ്പ്
അവൽ – ¼ കപ്പ്
ചെറുപഴം – 2-3 എണ്ണം
പഞ്ചസാര – 1 1/2 ടേബിൾ സ്പൂൺ
കപ്പലണ്ടി, അണ്ടിപ്പരിപ്പ് – 2 ടേബിൾ സ്പൂൺ
ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ്: 1 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം:
ഒരു പാൻ ചൂടാക്കി അവൽ ചേർത്ത് കുറഞ്ഞ തീയിൽ വച്ച് നന്നായി മൊരിഞ്ഞു വരുന്നത് വരെ വറുത്തെടുക്കുക .
ഒരു പാത്രത്തിൽ തൊലി കളഞ്ഞ പഴവും ആവശ്യത്തിന് പഞ്ചസാരയും ചേർത്ത് ഒരു ഫോർക്ക് അല്ലെങ്കിൽ സ്പൂൺ ഉപയോഗിച്ച് നന്നായി ഉടച്ചെടുക്കുക.
ഒരു വലിയ ഗ്ലാസ് എടുത്ത് അതിലേക്ക് ആദ്യം ഉടച്ചു വെച്ചിരിക്കുന്ന പഴം ഇടുക.
അതിനു മുകളിലായി വറുത്തു വെച്ചിരിക്കുന്ന അവൽ കുറച്ച് ചേർക്കുക. ശേഷം വറുത്ത കപ്പലണ്ടി, അണ്ടിപ്പരിപ്പ് എന്നിവ ഇടുക.ഇതിലേക്ക് നല്ല തണുത്ത പാൽ ഒഴിക്കുക.
ഏറ്റവും മുകളിലായി അല്പം കൂടി വറുത്ത അവലും ഒരു നുള്ള് ബൂസ്റ്റ് പൊടിയും വിതറി അലങ്കരിക്കാം.
ഒരു സ്പൂൺ ഉപയോഗിച്ച് എല്ലാം കൂടി ഒന്ന് ഇളക്കി ഉടനെ തന്നെ ഉപയോഗിക്കുക.
അവൽ കുതിർന്നു പോകുന്നതിന് മുൻപ് കഴിക്കുന്നതാണ് കൂടുതൽ രുചി
ശ്രദ്ധിക്കാൻ:
പാലിന് പകരം വാനില ഐസ്ക്രീം ഒരു സ്കൂപ്പ് ചേർത്താൽ അവൽ മിൽക്ക് കൂടുതൽ സ്പെഷ്യൽ ആകും.
അവൽ വറുക്കുമ്പോൾ അല്പം നെയ്യ് ചേർത്താൽ നല്ല മണം ലഭിക്കും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates