സമകാലിക മലയാളം ഡെസ്ക്
മലയാളികളുടെ ഇഷ്ടവിഭവമാണ് പൊറോട്ട.
ഒട്ടുമിക്ക കറികളും രുചികരമായ കോമ്പിനേഷനാകും എന്നതും പൊറോട്ടയുടെ സവിശേഷത.
ഇങ്ങനെയെല്ലാമാണെങ്കിലും പൊറോട്ട ആരോഗ്യത്തിന് നിരവധി പ്രശ്നങ്ങളും സൃഷ്ടിക്കുന്നുണ്ട്.
എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഒരു പരിധി വരെ നമുക്ക് പൊറോട്ടയെ ഹെൽത്തിയായി കഴിക്കാൻ സാധിക്കും.
ചില കോമ്പിനേഷനുകളിലൂടെ പൊറോട്ടയെ ഹെൽത്തിയാക്കി മാറ്റാം.
ആരോഗ്യത്തിന് പൊറോട്ട വില്ലനാകാൻ കാരണം അത് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പ്രധാന ചേരുവയായ മൈദയാണ്.
ഗോതമ്പിൽ നിന്നാണ് മൈദയുടെ പിറവിയെങ്കിലും ഗോതമ്പിന്റെ ഗുണങ്ങളൊന്നും അതിലില്ല.
മൈദ കൊണ്ടുള്ള പൊറോട്ടകൾക്കു പകരം വിപണിയിൽ ഇന്ന് ഗോതമ്പ് കൊണ്ട് ഉണ്ടാക്കിയ പൊറോട്ടയും ലഭ്യമാണ്. ഭക്ഷ്യനാരുകളുടേയും മറ്റ് പോഷകങ്ങളുടേയും അളവ് ഗോതമ്പ് പൊറോട്ടയിൽ താരതമ്യേന കൂടുതലാണ്.
എന്നാൽ ഗോതമ്പ് പൊറോട്ട എന്ന പേരിൽ ലഭിക്കുന്നത് മൈദ ചേർത്തുള്ളത് അല്ല എന്ന് ഉറപ്പാക്കണം.
പൊറോട്ടയുടെ കൂടെ പഴങ്ങളും പച്ചക്കറികളും ചേർത്ത സാലഡ് കോമ്പിനേഷനായി ഉൾപ്പെടുത്താം. പഴങ്ങളിലും പച്ചക്കറികളിലും വിറ്റാമിനുകളും ഭക്ഷ്യനാരുകളും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഭക്ഷ്യനാരുകൾ മലബന്ധം ഒഴിവാക്കാൻ സഹായിക്കും.
ബീഫ് ഉൾപ്പടെയുള്ള ചുവന്ന മാംസം പൊറോട്ടയ്‌ക്കൊപ്പം കഴിക്കുന്നത് നിയന്ത്രിക്കണം. പൊറോട്ടയിലും മാംസവിഭവങ്ങളിലും ഭക്ഷ്യനാരുകൾ ഇല്ല. ഇവ രണ്ടും കൂടിച്ചേരുമ്പോൾ ദഹനപ്രശ്‌നങ്ങൾ വർധിക്കാം.
പൊറോട്ട മലയാളികളുടെ സ്ഥിരഭക്ഷണമായി മാറിയിട്ടുണ്ട്. ഇതിൽ അല്പം നിയന്ത്രണം വരുത്തുന്നതാണ് ആരോഗ്യത്തിന് നല്ലത്. വല്ലപ്പോഴും കഴിക്കാവുന്ന വിഭവമായി പൊറോട്ടയെ കാണണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates