നല്ല ഒരു ചായ ഉണ്ടാക്കാം

സമകാലിക മലയാളം ഡെസ്ക്

ചായ എന്നത് നമ്മുടെ ദിനചര്യയുടെ ഭാഗം തന്നെയാണ്. അതിനാൽ ചായ കുടിയ്ക്കാത്തവര്‍ ഒരുപാടുണ്ടാകുകയുമില്ല.

Tea | Pinterest

എന്നാല്‍ ചായ വെറുതേ കുടിച്ചാല്‍ പോരാ നല്ല ചായ എന്നത് പ്രധാനമാണ്.

Tea | Pinterest

നല്ല ചായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

Tea | Pinterest

നല്ല ചായയുണ്ടാക്കാന്‍ ആദ്യം വേണ്ടത് കടുപ്പമുള്ള ചായയാണോ കടുപ്പം കുറഞ്ഞ ചായയാണോ ഇടത്തരം ചായയാണോ എന്ന് തീരുമാനിക്കുകയാണ്.

Tea | Pinterest

അത്യാവശ്യം കടുപ്പമുള്ള ചായയ്‌ക്കെങ്കില്‍ തുല്യ അളവില്‍ വെള്ളവും പാലും വേണം.

Milk | Pinterest

കൊഴുപ്പുള്ള പാലാണ് നല്ല ചായയ്ക്ക് നല്ലത്. തീരെ കൊഴുപ്പ് കുറഞ്ഞതെങ്കില്‍ വെള്ളത്തേക്കാള്‍ അല്‍പം കൂടുതല്‍ പാലെടുക്കാം. ഇത് രണ്ടും തിളപ്പിയ്ക്കാം

Milk | Pinterest

ഇതിലേയ്ക്ക് ചായപ്പൊടി, പഞ്ചസാര എന്നിവ ചേര്‍ക്കാം. കടുപ്പമുളള ചായയെങ്കില്‍ ചായപ്പൊടിയുടെ അളവ് കൂടുതല്‍, അല്ലെങ്കില്‍ കുറവ് എന്നതായിരിയ്ക്കും ക്രമം.

പ്രതീകാത്മക ചിത്രം | AI Generated

ചായപ്പൊടിയിൽ തന്നെ പൊടിയും ഇലയുമുണ്ട്. ഇലയ്ക്ക് പൊതുവേ കടുപ്പം കുറയും. പൊടിയ്ക്ക് കടുപ്പം കൂടും. ഇവ രണ്ടും മിക്‌സ് ചെയ്ത ചായപ്പൊടി ഉപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്.

Tea powder | Pinterest

കുറഞ്ഞ തീയില്‍ ചായ നല്ലതുപോലെ തിളയ്ക്കണം. ചൂടു കൂട്ടിയാല്‍ തിള ശരിയാകില്ല. അതിനാൽ കുറവ് തീ അല്ലെങ്കില്‍ മീഡിയം തീയില്‍ ചായ നല്ലതുപോലെ തിളയ്ക്കണം.

പ്രതീകാത്മക ചിത്രം | Pinterest

കടുപ്പം കുറഞ്ഞ ചായ വേണമെന്നുള്ളവര്‍ കൂടുതല്‍ നേരം ഇത് തിളപ്പിയ്‌ക്കേണ്ടതില്ല. എന്നാല്‍ നല്ലത് പോലെ തിളയ്ക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കില്‍ ചായയ്ക്ക് ഗുണമുണ്ടാകില്ല.

പ്രതീകാത്മക ചിത്രം | Pinterest

ചായ നല്ലത് പോലെ തിളച്ച ശേഷം ഇത് ഒരു പാത്രം കൊണ്ട് അടച്ചു വയ്ക്കണം.1 മിനിറ്റിന് ശേഷം ഇത് ഊറ്റിയെടുക്കാം. ശേഷം അല്‍പം ഉയരത്തില്‍ പിടിച്ച് ഒന്ന് രണ്ട് തവണ ആറ്റിയെടുക്കാം. ഇത് ചായയുടെ ഗുണം വര്‍ദ്ധിപ്പിയ്ക്കും.

പ്രതീകാത്മക ചിത്രം | AI Generated

ചായയില്‍ ഏലയ്ക്കാ, ഇഞ്ചി എന്നിവ ചേര്‍ക്കുന്നവര്‍ പാലും വെള്ളവും വയ്ക്കുമ്പോള്‍ ഇതിലേയ്ക്ക് ഇവ ചതച്ചിടുക. സ്ഥിരമായി ഈ രുചി വേണമെങ്കില്‍ ചായപ്പൊടിയില്‍ ഏലയ്ക്ക ചതച്ചിടാം. ഇത് സ്ഥിരം രുചി നല്‍കും.

പ്രതീകാത്മക ചിത്രം | Pinterest

ചുവട് അല്‍പം കട്ടിയുള്ള പാത്രമാണ് ചായ തിളപ്പിയ്ക്കാന്‍ ഏറ്റവും നല്ലത്. അല്ലാത്തതിന്റെ അടിയില്‍ കരിഞ്ഞ് പിടിയ്ക്കാനും ചായയുടെ രുചി തന്നെ മാറാനും സാധ്യതയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file