വിജയ്‌യുടെ ഇഷ്ട വിഭവം സക്കരൈ പൊങ്കൽ തയ്യാറാക്കാം

സമകാലിക മലയാളം ഡെസ്ക്

സിനിമയിലും രാഷ്ട്രീയത്തിലും വിജയക്കൊടി പാറിപ്പിച്ച വ്യക്തിയാണ് തമിഴ് നടൻ വിജയ്

Actor Vijay | Instagram

അദ്ദേഹത്തിന്റെ അമ്മ ഉണ്ടാക്കുന്ന സക്കരൈ പൊങ്കലാണ് താരത്തിന്റെ ഇഷ്ട വിഭവങ്ങളിൽ ഒന്ന്.

Sakkarai Pongal | Pinterest

മധുരവും നെയ്യിന്റെ മണവും നിറഞ്ഞ ഈ പരമ്പരാഗത ദക്ഷിണേന്ത്യൻ വിഭവം ഉത്സവകാലങ്ങളിലും പ്രത്യേക ദിവസങ്ങളിലും പ്രധാനിയാണ്.

Sakkarai Pongal | Pinterest

വളരെ കുറച്ച് ചേരുവകൾ കൊണ്ട് വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാനാകുന്ന സക്കരൈ പൊങ്കൽ നിങ്ങൾക്കും പരീക്ഷിക്കാം.

Sakkarai Pongal | Pinterest

ആവശ്യമായ സാധനങ്ങൾ:

  • പച്ചരി – 1/2 കപ്പ്

  • ചെറുപയർ പരിപ്പ് – 1/4 കപ്പ്

  • ശർക്കര – 1 മുതൽ 1.5 കപ്പ് വരെ (മധുരത്തിനനുസരിച്ച്)

  • വെള്ളം – 3 കപ്പ്

  • പാൽ – 1/4 കപ്പ്

  • നെയ്യ് – 4-5 ടേബിൾസ്പൂൺ

  • അണ്ടിപ്പരിപ്പ് – 8-10 എണ്ണം

  • ഉണക്കമുന്തിരി – 1 ടേബിൾസ്പൂൺ

  • ഏലയ്ക്കാപ്പൊടി – 1/2 ടീസ്പൂൺ

Ingredients | AI Generated

തയാറാക്കുന്ന വിധം

ആദ്യം ചെറുപയർ പരിപ്പ് ചുവന്ന നിറമാകുന്നതുവരെ ചെറുതീയിൽ വറുത്തെടുക്കുക.

പ്രതീകാത്മക ചിത്രം | File

വറുത്ത പരിപ്പും പച്ചരിയും നന്നായി കഴുകി, 3 കപ്പ് വെള്ളവും 1/4 കപ്പ് പാലും ചേർത്ത് പ്രഷർ കുക്കറിൽ വേവിക്കുക. 4-5 വിസിൽ വരുന്നത് വരെ കാത്തിരിക്കുക. ചോറും പരിപ്പും നന്നായി ഉടഞ്ഞു വരണം.

പ്രതീകാത്മക ചിത്രം | Pinterest

മറ്റൊരു പാത്രത്തിൽ ശർക്കര അൽപം വെള്ളം ചേർത്ത് ഉരുക്കിയെടുക്കുക. ഇതിലെ അഴുക്ക് കളയാൻ അരിച്ചെടുക്കുന്നത് നന്നായിരിക്കും.

Jaggery | Pinterest

വേവിച്ചു വെച്ചിരിക്കുന്ന അരി-പരിപ്പ് മിശ്രിതത്തിലേക്ക് ശർക്കര പാനി ചേർക്കുക. ഇത് ചെറിയ തീയിൽ 5-7 മിനിറ്റ് നന്നായി ഇളക്കി യോജിപ്പിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ശർക്കരപ്പാനിയിലേക്ക് ഏലയ്ക്കാപ്പൊടി ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കുക.

Cardamom powder | Pinterest

ഒരു ചെറിയ പാനിൽ നെയ്യ് ചൂടാക്കി അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തെടുക്കുക. ഇത് പൊങ്കലിന് മുകളിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക.

Sakkarai Pongal | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika | File