സമകാലിക മലയാളം ഡെസ്ക്
വിഷുക്കണിയൊരുക്കൽ കഴിഞ്ഞാൽ പിന്നെ എല്ലാവരുടെയും ശ്രദ്ധ അടുക്കളയിൽ വിഷു വിഭവങ്ങൾ ഒരുക്കുന്നതിലേക്കാണ്
വിഷുദിനത്തിൽ മധ്യകേരളത്തിൽ, പ്രത്യേകിച്ച് തൃശൂർ ഭാഗങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത വിഭവമാണ് വിഷുക്കട്ട.
പാരമ്പര്യത്തിന്റെ രുചി ചോരാതെ വിഷുക്കട്ട എങ്ങനെ എളുപ്പത്തിൽ തയ്യാറാക്കാം എന്ന് നോക്കാം
ആവശ്യമുള്ള ചേരുവകള്‍
പച്ചരി/ഉണക്കലരി - 1 ഗ്ലാസ്
രണ്ടാം തേങ്ങാ പാല്‍ - 4 ഗ്ലാസ്
ഒന്നാം തേങ്ങാ പാല്‍ - ഒന്നര ഗ്ലാസ്
ജീരകം - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
അരി രണ്ടു മൂന്നു മണിക്കൂര്‍ വെള്ളത്തില്‍ ഇട്ടുവെക്കുക. ശേഷം ഉരുളി ചൂടാക്കി രണ്ടാം പാല്‍ ഒഴിച്ച് കൊടുക്കുക.
പാല്‍ തിളച്ചു വരുമ്പോള്‍ കുതിര്‍ത്തു വെച്ച അരി ചേര്‍ത്തു കൊടുക്കുക. 10 മിനിറ്റ് കാത്തു നില്‍ക്കുക.
അരി വെന്തു വന്നാല്‍ ഉപ്പും ജീരകവും അതിലേക്ക് ചേര്‍ക്കുക.
ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് നന്നായി ഇളക്കികൊടുത്ത് അല്പം നേരം പാകം ചെയ്തെടുത്താൽ വിഷുക്കട്ട റെഡി.
വിഷുക്കട്ട ശര്‍ക്കര പാനീയം ചേര്‍ത്താണ് കഴിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates