സമകാലിക മലയാളം ഡെസ്ക്
പാചകത്തിൽ മാത്രം അല്ല പല ശാരീരികമായ അസുഖങ്ങൾക്കും ഒരു മരുന്നാണ് ജീരകം. അതിനാൽ എല്ലാവരുടേയും വീട്ടിൽ എപ്പോഴും ജീരകം ഉണ്ടാകും.
എന്നാൽ കടയില്‍ നിന്നും വാങ്ങുന്ന ജീരകം, ശരിക്കുള്ള ജീരകം തന്നെയാണോ എന്ന് ആദ്യം ഉറപ്പാക്കിയിട്ടേ വാങ്ങാന്‍ പറ്റൂ.
കാരണം, മസാലപ്പൊടികളും വെളിച്ചെണ്ണയുമെല്ലാം പോലെ, മായം കലര്‍ന്ന ജീരകവും വിപണിയില്‍ ഇറങ്ങുന്നുണ്ട്.
ശർക്കരപ്പാനി, കല്ല് പൊടിച്ചത് എന്നിവയെല്ലാം ഉപയോഗിച്ചാണ് കൃത്രിമ ജീരകം നിര്‍മ്മിക്കുന്നത്. അതേപോലെ, യഥാർത്ഥ ജീരകത്തിന് സമാനമായ നിറം ലഭിക്കാൻ മാരകമായ രാസവസ്തുക്കളും ജീരകത്തിന് സമാനമായ കാട്ടുപുല്ലിന്റെ വിത്തുകളും ജീരകത്തോടൊപ്പം കലർത്തുന്ന രീതിയുമുണ്ട്.
വ്യാജ ജീരകം തിരിച്ചറിയാനുള്ള ചില വഴികൾ നോക്കാം
ഒരു ഗ്ലാസ് വെള്ളത്തിൽ അല്പം ജീരകം ഇടുക. വെള്ളത്തിന്റെ നിറം പെട്ടെന്ന് മാറുന്നുണ്ടെങ്കിൽ അതിൽ കൃത്രിമ നിറം ചേർത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം.
അല്പം ജീരകം കൈവെള്ളയിൽ വെച്ച് നന്നായി ഉരസുക. കൈയിൽ കറുത്ത നിറമോ അഴുക്കോ പറ്റുന്നുണ്ടെങ്കിൽ അത് മായം ചേർത്തതാണ്.
നല്ല ജീരകത്തിന് പ്രത്യേകമായ ഒരു മണമുണ്ടാകും. വ്യാജനാണെങ്കിൽ മണം കുറവായിരിക്കും അല്ലെങ്കിൽ മണ്ണെണ്ണയുടെയോ രാസവസ്തുക്കളുടെയോ മണം അനുഭവപ്പെടാം.
ജീരകം വാങ്ങുമ്പോൾ, എപ്പോഴും വിശ്വസനീയമായ ഉറവിടങ്ങളിൽ നിന്നുള്ള സീൽ ചെയ്ത, ബ്രാൻഡഡ് പാക്കറ്റുകൾ മാത്രം തിരഞ്ഞെടുക്കുക, ശരിയായ ലേബലിംഗും ഉണ്ടായിരിക്കണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates