തനിച്ചായിരിക്കുമ്പോൾ ഹൃദയാഘാതം വന്നാൽ? അറിഞ്ഞിരിക്കാം ജീവൻ രക്ഷാ മാർ​ഗങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഹൃദയാഘാതം അപ്രതീക്ഷിതമായി എത്തുന്ന ഒരു വില്ലനാണ്.

പ്രതീകാത്മക ചിത്രം | Pinterest

നിശബ്ദനായി വന്ന് ജീവൻ കവർന്നെടുക്കുന്ന ഈ ഭീകരൻ, നമ്മൾ തനിച്ചായിരിക്കുമ്പോഴാണ് എത്തുന്നതെങ്കിൽ ഭയം ഇരട്ടിയാകും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ അത്തരം ഒരു ഘട്ടത്തിൽ പരിഭ്രമിക്കാതെ കൈക്കൊള്ളേണ്ട ചില മുൻകരുതലുകൾ നേക്കാം

പ്രതീകാത്മക ചിത്രം | Pinterest

ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ തിരിച്ചറിയുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ആദ്യപടി.

പ്രതീകാത്മക ചിത്രം | Pinterest

നെഞ്ചിൽ അനുഭവപ്പെടുന്ന കഠിനമായ ഭാരം, അമർത്തുന്നത് പോലെയുള്ള വേദന, ഇടത് കൈയിലേക്കോ താടിയെല്ലിലേക്കോ പടരുന്ന അസ്വസ്ഥത, അമിതമായ വിയർപ്പ്, ശ്വാസംമുട്ടൽ എന്നിവ കണ്ടാൽ ഒട്ടും വൈകിക്കരുത് ഉടൻ സഹായം തേടണം.

പ്രതീകാത്മക ചിത്രം | Pinterest

സഹായത്തിനായി അത്യാഹിത വിഭാഗത്തെയോ, അടുത്തുള്ള സുഹൃത്തിനെയോ, ബന്ധുവിനെയോ വിവരം അറിയിക്കുക. താൻ തനിച്ചാണെന്നും ഹൃദയാഘാതമെന്ന് സംശയിക്കുന്നതായും അവരോട് വ്യക്തമായി പറയുക.

പ്രതീകാത്മക ചിത്രം | Pinterest

ഫോൺ കട്ട് ചെയ്യാതെ തന്നെ വീടിന്റെ മുൻവാതിൽ തുറന്നിടാൻ ശ്രദ്ധിക്കുക എന്നതാണ് അടുത്തതായി ചെയ്യേണ്ടത്. കാരണം, നിങ്ങൾ അബോധാവസ്ഥയിലായാൽ പോലും രക്ഷാപ്രവർത്തകർക്ക് തടസ്സമില്ലാതെ വീടിനുള്ളിൽ പ്രവേശിക്കാൻ ഇത് സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

ഈ സമയത്ത് നടക്കാനോ കഠിനമായ ജോലികളിൽ ഏർപ്പെടാനോ പാടില്ല. ഒരിടത്ത് ശാന്തമായി ഇരിക്കുക. കസേരയിലോ സോഫയിലോ ഇരിക്കുന്നതിനേക്കാൾ നിലത്ത് ചുവരിൽ ചാരി ഇരിക്കുന്നതാണ് ഉചിതം. ഇത് ഹൃദയത്തിലേക്കുള്ള രക്തയോട്ടം സുഗമമാക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

മുറുകിയ വസ്ത്രങ്ങൾ ഉണ്ടെങ്കിൽ അവ അയച്ചിടുക. ശ്വാസോച്ഛ്വാസം സാവധാനത്തിലും ആഴത്തിലും എടുക്കാൻ ശ്രമിക്കുന്നത് ശരീരത്തിലെ ഓക്സിജന്റെ അളവ് നിലനിർത്താൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ഹൃദയാഘാത ലക്ഷണങ്ങൾ കണ്ടാൽ ഒരു അസ്പിരിൻ ഗുളിക കഴിക്കുക. രക്തം കട്ടപിടിക്കുന്നത് തടയാനും ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം നിലനിർത്താനും ഇത് സഹായിക്കും. എന്നാൽ അലർജി ഉണ്ടെങ്കിൽ ഇത് ഒഴിവാക്കണം

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File