മാതാപിതാക്കളില്‍ നിന്ന് കുട്ടികള്‍ അനുകരിക്കുന്ന 8 ശീലങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

കുട്ടികള്‍ സ്‌പോഞ്ച് പോലെയാണ്. ചുറ്റുമുള്ളവരുടെ പെരുമാറ്റ രീതിയും സ്വഭാവ ഗുണങ്ങളും അപ്പാടെ കുട്ടികള്‍ ഒപ്പിയെടുക്കും. സ്‌ട്രെസ് മാനേജ്‌മെന്റ് മുതല്‍ ഭക്ഷണം കഴിക്കുന്ന രീതി വരെ കുട്ടികള്‍ രക്ഷിതാക്കളെ അനുകരിച്ചാകും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. മാതാപിതാക്കളില്‍ നിന്നും കുട്ടികള്‍ പകര്‍ത്തുന്ന എട്ട് ശീലങ്ങള്‍ ഏതൊക്കെ എന്ന് നോക്കാം.

സ്‌ട്രെസ് മാനേജ്‌മെന്‍റ്

പ്രശ്‌നങ്ങളും അതേ തുടര്‍ന്നുണ്ടാകുന്ന സ്ട്രെസും മാതാപിതാക്കള്‍ കൈകാര്യം ചെയ്യുന്നതും കുട്ടികള്‍ ശ്രദ്ധിക്കുകയും അതേപോലെ അനുകരിക്കുകയും ചെയ്യുന്നു. മാതാപിതാക്കള്‍ സ്‌ട്രെസ് അപക്വമായ രീതിയില്‍ കൈകാര്യം ചെയ്യുന്നത് കുട്ടികളുടെ സ്വഭാവ രൂപികരണത്തെയും ബാധിക്കുന്നു.

ആശയവിനിമയം

മാതാപിതാക്കള്‍ തമ്മിലുള്ള പരസ്പര ആശയവിനിമമാണ് കുട്ടികള്‍ മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിന്റെ അടിത്തറ. പരസ്പര ബഹുമാനത്തോടെയും തുറന്ന് സംസാരിക്കുന്ന രീതിയുമുള്ള വീടുകളിലെ കുട്ടികള്‍ക്ക് ശക്തമായി ആശയവിനിമയം നടത്താനുള്ള കഴിവ് ഉണ്ടാവും.

ജോലിയോടുള്ള ധാര്‍മികത

ജോലിയോട് മാതാപിതാക്കളുടെ ഉത്തരവാദിത്തവും ധാര്‍മികതയും കുട്ടികളെയും സ്വാധീനിക്കും. അത് അവരുടെ പഠനത്തിലും ചെറിയ ജോലികള്‍ ചെയ്യുന്നതിലും പ്രതിഫലിക്കും.

ഭക്ഷണ ശീലം

മാതാപിതാക്കളുടെ ഭക്ഷണ ശീലമാണ് കുട്ടികള്‍ അനുകരിക്കുന്നത്. മാതാപിതാക്കള്‍ ആരോഗ്യമുള്ള ഭക്ഷണശീലം പിന്തുടരുന്നത് കുട്ടികള്‍ ആരോഗ്യമുള്ളവരാകാന്‍ സഹായിക്കും.

സാമ്പത്തിക ശീലം

മാതാപിതാക്കളുടെ സാമ്പത്തിക ശീലവും കുട്ടികളില്‍ സ്വാധീനിക്കും. ഏഴാം വയസില്‍ തന്നെ കുട്ടികളില്‍ സാമ്പത്തിക ശീലം ഉറയ്ക്കും. ഈ ശീലം തന്നെയാണ് വളരുമ്പോഴും തുടരുന്നതെന്നാണ് പഠനങ്ങള്‍ ചൂണ്ടികാണിക്കുന്നത്.

ശാരീരിക പ്രവര്‍ത്തനം

ശാരീരികമായി സജീവമായ മാതാപിതാക്കളുടെ കുട്ടികളും അത്തരത്തിലായിരിക്കും. മാതാപിതാക്കളുടെ ഊര്‍ജസ്വലമായ രീതി കുട്ടികളിലേക്കും പകരുന്നു.

സാമൂഹികമായി ഇരിക്കുക

മറ്റുള്ളവരോട് മാതാപിതാക്കള്‍ പെരുമാറുന്നത് കണ്ടാണ് കുട്ടികളും മറ്റുള്ളവരുമായുള്ള ബന്ധം വളര്‍ത്തുക. പുറമെ നിന്നുള്ളവരോട് ബഹുമാനവും കരുതലുമുള്ളത് കുട്ടികളിലുടെ ആ ശീലം വളരാന്‍ സഹായിക്കും.

പഠനമികവ്

പുതിയ കാര്യങ്ങളെ കുറിച്ച് മാതാപിതാക്കള്‍ കാണിക്കുന്ന ജിജ്ഞാസ കുട്ടികളിലും പ്രതിഫലിക്കും. ഇത്തരം കുട്ടികള്‍ പഠനത്തില്‍ കൂടുതല്‍ മെച്ചപ്പെടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates