മദ്യം മാത്രമല്ല, കരളിനെ നശിപ്പിക്കുന്ന വില്ലന്മാര്‍ വേറെയുമുണ്ട്

സമകാലിക മലയാളം ഡെസ്ക്

അമിതമായ മദ്യപാനം കരളിനെ നശിപ്പിക്കുന്നു. എന്നാല്‍ മദ്യം മാത്രമല്ല വില്ലന്‍. നിരുപദ്രവകരമെന്ന് തോന്നുന്ന ശീലങ്ങള്‍, ഭക്ഷണങ്ങള്‍, ഓവര്‍ഡോസ് മരുന്നുകള്‍ എന്നിവയും കരളിനെ പ്രതികൂലമായി ബാധിക്കും.

മദ്യപാനം അടിവയറ്റിൽ കൊഴുപ്പടിയാനും സ്ട്രോക്കിനും കാരണമാകും

പഞ്ചസാര അപകടകാരിയാണ്. അമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നത് കരളിനുള്ളില്‍ കൊഴുപ്പ് ദോഷകരമായി അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നു.

സോഫ്റ്റ് ഡ്രിങ്കുകള്‍, മധുരപലഹാരങ്ങള്‍, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവയില്‍ കാണപ്പെടുന്ന സാച്ചുറേറ്റഡ് ഷുഗറും ഫ്രക്ടോസ് കോണ്‍ സിറപ്പും കരളില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.

പ്രതീകാത്മക ചിത്രം

നോണ്‍-ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ് എന്ന രോഗാവസ്ഥയ്ക്കാണ് പഞ്ചസാരയുടെ അളവ് വര്‍ധിക്കുകയും കരളിനുള്ളില്‍ കൊഴുപ്പ് ദോഷകരമായി അടിഞ്ഞുകൂടുന്നതും വഴിവയ്ക്കുക.

പ്രതീകാത്മക ചിത്രം

സ്ട്രെസ്സ്, ആര്‍ത്തവവിരാമ ലക്ഷണങ്ങള്‍ പോലുള്ള അവസ്ഥകളെ ഉപയോഗിക്കുന്ന ഔഷധ സപ്ലിമെന്റുകള്‍ ഹെപ്പറ്റൈറ്റിസ്, ലിവര്‍ ഫെയ്ലിയര്‍ എന്നിവയുള്‍പ്പെടെയുള്ള ഗുരുതരമായ കരള്‍ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.

പ്രതീകാത്മക ചിത്രം

അമിതമായ അളവിലുള്ള മരുന്ന് ഉപയോഗം കരളിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യും. ഒന്നിലധികം മരുന്നുകള്‍ ഒരേസമയം കഴിക്കേണ്ടത് ആരോഗ്യ വിദഗ്ധന്റെ നിര്‍ദ്ദേശം സ്വീകരിക്കണം.

അമിത മരുന്ന് ഉപയോ​ഗc

അമിതഭാരം, പ്രമേഹം എന്നിവ കരളിനെയും അപകടത്തിലാക്കുന്നു. കരള്‍ കോശങ്ങളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടി, വീക്കത്തിനും ഒടുവില്‍ സിറോസിസിനും കാരണമാവുകയും ചെയ്യും.

ശരീരത്തിന് ആവശ്യമായ വെള്ളം കുടിക്കാത്തവരിലും സ്ഥിരമായി നിര്‍ജ്ജലീകരണവും കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. ഇത് കരള്‍ രോഗങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates