സാധാരണക്കാരിൽ നിന്ന് അപ്പർ മിഡിൽ ക്ലാസിനെ വേർതിരിക്കുന്ന 7 ജീവിതശൈലി ശീലങ്ങൾ

അഞ്ജു

സാമ്പത്തിക സാക്ഷരത

പണം എങ്ങനെ ഉപയോഗിക്കുന്നു എന്നതാണ് സാധാരണക്കാരില്‍ നിന്ന് ഉയര്‍ന്ന മധ്യവര്‍ഗത്തെ വിത്യാസപ്പെടുത്തുന്ന ഒരു കാര്യം. ഉയര്‍ന്ന മധ്യവര്‍ഗത്തില്‍ പെടുന്നവര്‍ ദീര്‍ഘകാല സാമ്പത്തിക പദ്ധതികള്‍ ആവിഷ്‌കരിക്കുമ്പോള്‍ സാധാരണക്കാര്‍ വളരെ ചെറിയ സാമ്പത്തിക പദ്ധതികള്‍ തിരയുന്നു. സാധാരണക്കാരിൽ നിന്ന് ഉയര്‍ന്ന മധ്യവര്‍ഗത്തിലേക്കുള്ള പരിവര്‍ത്തനത്തില്‍ സാമ്പത്തിക സാക്ഷരത ഒരു ജീവിത ശൈലിയായി ഉള്‍പ്പെടുത്തുന്നത് ഒരു വലിയ മാറ്റം ഉണ്ടാക്കും.

ആരോഗ്യത്തിന് മുന്‍ഗണന

ആരോഗ്യത്തിന്റെ വില എത്രയാണെന്ന തിരിച്ചറിവ് നിങ്ങളുടെ ജീവിതനിലവാരവും തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കും. ആരോഗ്യം നിലനിര്‍ത്തുന്നതിനായി ഉയര്‍ന്ന മധ്യവര്‍ഗം സമയവും വിഭവങ്ങളും നിക്ഷേപിക്കുന്നു. അതൊരു ചെലവായിട്ടല്ല, മറിച്ച് ഒരു നിക്ഷേപമായി അവര്‍ കാണുന്നു.

പഠനം

ഉര്‍ന്ന മധ്യവര്‍ഗം വിദ്യാഭ്യാസത്തിന് കൂടുതല്‍ പ്രധാന്യം നല്‍കുന്നു. പ്യൂ റിസര്‍ച്ച് സെന്റര്‍ നടത്തിയ പഠനത്തില്‍ ഏതാണ്ട് 73 ശതമാനം ആളുകളും ജീവിതകാലം മുഴുവന്‍ പഠിച്ചുകൊണ്ടിരിക്കണമെന്ന് ആഗ്രഹിക്കുന്നു. എന്നാല്‍ അതിന് മുന്നോട്ടു വരുന്നവരില്‍ ഭൂരിഭാഗം ആളുകളും ഉയര്‍ന്ന മധ്യവര്‍ഗത്തില്‍ പെട്ടവരാണെന്ന് പഠനത്തില്‍ പറയുന്നു. വിദ്യാഭ്യാസം മാറ്റങ്ങളെ അംഗീകരിക്കാനും പുതിയ അവസരങ്ങളെ മനസിലാക്കാനും സഹായിക്കും.

ബന്ധങ്ങള്‍

ബന്ധങ്ങളെ ഉപയോഗപ്പെടുത്തുക എന്നത് ഉയര്‍ന്ന മധ്യവര്‍ഗത്തിന്റെ മറ്റൊരു സവിശേഷതയാണ്. വിവിധ മേഖലകളിലെ ആളുകളുമായി ഉള്ള ബന്ധങ്ങള്‍ അറിവുകള്‍ നേടാനും അവസരങ്ങള്‍ ഉണ്ടാക്കാനും സഹായിക്കും.

പരാജയങ്ങളെ അവസരമാക്കുക

പരാജയങ്ങളെ സമീപിക്കുന്ന രീതി മനുഷ്യരെ വ്യത്യസ്തമാക്കും. വിജയങ്ങള്‍ പലപ്പോഴും പരീക്ഷണങ്ങളിലൂടെയും പിഴവുകളിലൂടെയുമാണ് വികസിക്കുന്നത്. അത് മനസിലാക്കുന്നത് പരീക്ഷങ്ങള്‍ നടത്താനുള്ള മനോഭാവം വര്‍ധിപ്പിക്കും.

ടൈം മാനേജ്മെന്റ്

സമയമാണ് തങ്ങളുടെ ഏറ്റവും വിലപ്പെട്ട ആസ്തിയെന്ന് ഉയർന്ന മധ്യവർഗം മനസിലാക്കുന്നു. സമയം ചെലവഴിക്കുന്ന രീതി ജീവിത നിലവാരത്തെ നേരിട്ട് ബാധിക്കുന്നു. ജോലികൾ മറ്റൊരാൾക്ക് ഏൽപ്പിക്കുന്നതിനോ പുറംകരാർ നൽകുന്നതിനോ അവർ മടിക്കുന്നില്ല. എല്ലാം സ്വയം ചെയ്യുന്നത് സമയത്തിന്റെ ഏറ്റവും മികച്ച ഉപയോഗമല്ലെന്ന് അവർ തിരിച്ചറിയുന്നു.

ആത്മവിശ്വാസം

ആത്മവിശ്വാസം ഉണ്ടാവുക എന്നതാണ് ജീവിതത്തില്‍ വിജയിക്കാനുള്ള മികച്ചമാര്‍ഗം. ഉയർന്ന മധ്യവർഗം അവസരങ്ങൾ വരുന്നതുവരെ കാത്തിരിക്കില്ല. അവരാണ് അവസരങ്ങൾ സൃഷ്ടിക്കുന്നത്. തിരസ്‌കരണങ്ങളും തിരിച്ചടികളും കൂടുതൽ കഠിനാധ്വാനം ചെയ്യാനും ഉയർന്ന ലക്ഷ്യങ്ങൾ നേടാനുമുള്ള പ്രചോദനമാക്കിയെടുക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates