സമകാലിക മലയാളം ഡെസ്ക്
ചുണ്ടുകൾ വരണ്ടു പോകുന്നതിനും നിറം മങ്ങുന്നതിനും പിന്നിൽ നമ്മുടെ ശ്രദ്ധക്കുറവാണ് പ്രധാന കാരണം. ദിവസവും ഏതാനും മിനിറ്റുകൾ ചുണ്ടുകളുടെ സംരക്ഷണത്തിനായി മാറ്റിവയ്ക്കാം.
ശരീരത്തിലെ ജലാംശം നിലനിർത്തുന്നത് ചുണ്ടുകൾ വരണ്ടു പോകുന്നത് കുറയ്ക്കും. ദിവസവും കുഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കുക.
വരണ്ട ചുണ്ടുകൾ നാവ് കൊണ്ട് നനയ്ക്കരുത്. പകരം അൽപം വെള്ളം നനച്ച ശേഷം ലിപ് ബാം പുരട്ടാം. ഇത് ചുണ്ടുകൾ ഈർപ്പമുള്ളതാക്കും.
പുറത്തു പോകുമ്പോൾ എസ്പിഎഫ് 15നു മുകളിലുള്ള ലിപ് ബാം ഉപയോഗിക്കാൻ ശ്രമിക്കുക. സൂര്യകിരണങ്ങൾ ചുണ്ടുകളുടെയും നിറം കെടുത്തി വരണ്ടതാക്കും.
രാത്രിയിൽ കിടക്കും മുൻപ് മോയിസ്ചറൈസിങ് ലിപ് ബാം പുരട്ടണം. വെളിച്ചെണ്ണ പുരട്ടുന്നതും ചുണ്ടുകൾ മൃദുവായിരിക്കാൻ സഹായിക്കും.
ആഴ്ചയിലൊരിക്കൽ ലിപ് സ്ക്രബ് ചെയ്യുന്നത് മൃതകോശങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
ഓട്സ് പൊടി, പഞ്ചസാര, തേൻ, വെളിച്ചെണ്ണ ചേർത്ത് ചുണ്ടിൽ ഒരു മിനിറ്റ് മൃദുവായി മസാജ് ചെയ്യുക. ഇനി നനഞ്ഞ തുണി ഉപയോഗിച്ച് സ്ക്രബ് നീക്കം ചെയ്ത ശേഷം ചുണ്ടിൽ ലിപ് ബാം കൂടി പുരട്ടുക.