എട്ടാമന്‍ കമല്‍ ഹാസന്‍, തമിഴ് സിനിമയില്‍ നിന്നും രാജ്യസഭയിലെത്തിയ താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പര്‍താരം കമല്‍ഹാസന്‍ ( Kamal Haasan ) രാജ്യസഭയിലേക്ക്. ഡിഎംകെ നോമിനിയായാണ് കമല്‍ ഉപരിസഭയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.

തമിഴ്‌നാട്ടില്‍ നിന്നും രാജ്യസഭയിലേക്ക് എത്തുന്ന എട്ടാമത്തെ സിനിമ താരമാണ് കമല്‍ ഹാസന്‍.

കമല്‍ ഹാസന്‍ | file

എസ് എസ് രാജേന്ദ്രന്‍

രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ തമിഴ് നടന്‍ ആണ് എസ് എസ് രാജേന്ദ്രന്‍. എസ്.എസ്.ആര്‍ എന്നറിയപ്പെടുന്ന സേദപട്ടി സൂര്യനാരായണ തേവര്‍ രാജേന്ദ്രന്‍ (എസ് എസ് രാജേന്ദ്രന്‍)- 1970-ല്‍ ഡിഎംകെ പ്രതിനിധിയായാണ് രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

എസ് എസ് രാജേന്ദ്രന്‍ | wiki

ശിവാജി ഗണേശന്‍

ഇതിഹാസം ശിവാജി ഗണേശനാണ് രാജ്യസഭയില്‍ എത്തിയ മറ്റൊരു പ്രമുഖ താരം. 1982 മാര്‍ച്ചില്‍, ബോളിവുഡ് നടന്‍ നര്‍ഗീസ് ദത്തിന്റെ മരണത്തെത്തുടര്‍ന്ന് അവശേഷിച്ച ഒഴിവിലേക്ക് അദ്ദേഹം രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ടു. കോണ്‍ഗ്രസ് (ഐ) യോട് ചേര്‍ന്നായിരുന്നു ശിവാജി ഗണേശന്റെ രാഷ്ട്രീയ ജീവിതം.

ശിവാജി ഗണേശന്‍ | wiki

ജയലളിത

സിനിമ മേഖഖലയില്‍ നിന്നും രാഷ്ട്രീത്തില്‍ പ്രവേശനം നടത്തി രണ്ട് വര്‍ഷത്തിനിടെ തന്നെ ജയലളിത 1984 മാര്‍ച്ചില്‍ രാജ്യസഭയില്‍ എത്തി.

ജയലളിത | file

വൈജയന്തിമാല ബാലി

ബോളിവുഡില്‍ മികവ് തെളിയിച്ച ആദ്യകാല തമിഴ് ചലച്ചിത്ര നായിക വൈജയന്തിമാല ബാലിയാണ് പട്ടികയിലെ മറ്റൊരു താരം. കോണ്‍ഗ്രസ് അംഗമായ അവര്‍ 1984 ലും 1989 ലും മദ്രാസ് സൗത്ത് നിയോജകമണ്ഡലത്തില്‍ നിന്ന് ലോക്‌സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് വൈജയന്തിമാല. 1993 ഓഗസ്റ്റില്‍ വൈജയന്തിമാല രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടു.

വൈജയന്തിമാല | x

ചോ എസ് രാമസ്വാമി

പ്രശസ്ത തമിഴ് ചലച്ചിത്ര ഹാസ്യനടന്‍, ആക്ഷേപഹാസ്യകാരന്‍, പത്രപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനായ ചോ എസ്. രാമസ്വാമി 1999 ഡിസംബറില്‍ രാജ്യസഭയിലേക്ക് എത്തി.

ചോ എസ് രാമസ്വാമി | wiki

എസ് എസ് ചന്ദ്രന്‍

എഐഎഡിഎംകെ പ്രതിനിധിയായി 2001ല്‍ രാജ്യസഭയില്‍. ഡിഎംകെയില്‍ നിന്ന് വൈകോയുടെ എംഡിഎംകെ തുടങ്ങിയ പാര്‍ട്ടികളിലും സജീവമായി പ്രവര്‍ത്തിച്ച ശേഷമായിരുന്നു രാഷ്ട്രീയ പ്രവേശം.

എസ് എസ് ചന്ദ്രന്‍ | wiki

ആര്‍. ശരത് കുമാര്‍

2001- ല്‍ തന്നെയാണ് ഹിറ്റ് നായകന്‍ ആര്‍. ശരത് കുമാറും രാജ്യസഭയില്‍ എത്തിയത്. ഡിഎംകെ പ്രതിനിധിയായാണ് ശരത് കുമാര്‍ രാജ്യസഭയില്‍ എത്തിയത്.

ആര്‍. ശരത് കുമാര്‍ | wiki

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം | File