കരൾ 'പണി' മുടക്കിയോ?

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിൽ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരൾ. നമ്മുടെ ശരീരത്തിൽ നിന്ന് വിഷാംശം നീക്കി പോഷകങ്ങളുടെ സംസ്കരണ വരെ നിർവഹിക്കുന്നത് കരളാണ്.

liver | Pinterest

എന്നാൽ കരൾ സമ്മർദത്തിലാക്കുന്നത് ആരോ​ഗ്യത്തെ സാരമായി ബാധിക്കാം. ‌ശരീരം നല്‍കുന്ന സൂചനകള്‍ അവഗണിക്കരുത്.

Liver diseases | Pinterest

വിട്ടുമാറാത്ത ക്ഷീണം

കരള്‍ തകരാറിലാകുന്നതിന്‍റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണം. കരള്‍ തകരാറിലാകുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദത്തിലാകുമ്പോള്‍ ശരീരത്തില്‍ നിന്ന് വിഷാംശം അരിച്ചു നീക്കാന്‍ പ്രയാസപ്പെടുന്നു.

fatigue | Pinterest

ദഹനക്കേട്

ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണങ്ങൾ കഴിച്ചതിന് ശേഷം പതിവായി വയറിളക്കം, ഓക്കാനം, അല്ലെങ്കിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ ഇത് കരൾ സമ്മർദത്തിലാവുന്നതിൻ്റെ ലക്ഷണമാകാം.

Stomach Pain | Pinterest

അടിവയറിന് ചുറ്റും കൊഴുപ്പ്

അടിവയർ പെട്ടെന്ന് വീർക്കുന്നതായി അനുഭവപ്പെടുന്നത് കരളിന്റെ മോശം ആരോ​ഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അടിവയറ്റിന് ചുറ്റും കൊഴുപ്പ് കൂടുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്.

Belly Fat | Pexels

ചർമത്തിലെ മാറ്റങ്ങൾ

ചർമത്തിൽ ചൊറിച്ചിൽ, മുഖക്കുരു, മഞ്ഞനിറം തുടങ്ങിയവ കരളിന്റെ മോശം ആരോ​ഗ്യത്തെ സൂചിപ്പിക്കുന്നു. കരൾ തകരാറിലാകുമ്പോൾ രക്തത്തിൽ നിന്ന് വിഷാംശം അരി‍ച്ചു നീക്കാൻ പ്രവർത്തനം മന്ദ​ഗതിയിലാകുന്നു.

skin changes | Meta AI Image

വിശപ്പും ആസക്തിയും

പഞ്ചസാര, കാർബോഹൈഡ്രേറ്റ് എന്നിവയോട് തീവ്രമായ ആസക്തി തോന്നുന്നതും കരളിന്റെ മോശം ആരോ​ഗ്യത്തെ സൂചിപ്പിക്കുന്നു. ​

Sweet potato brownie | Meta AI Image

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file