സമകാലിക മലയാളം ഡെസ്ക്
അർജന്റീന ടീമിലെ എല്ലാ താരങ്ങൾക്കും മെസി പ്രത്യേക സമ്മാനം നൽകി
ഓരോ താരത്തിനും വ്യക്തിഗതമായി തയ്യാറാക്കിയ മേറ്റ് ഗിഫ്റ്റ് സെറ്റാണ് മെസി നൽകിയത്
ഓരോ സെറ്റിലും താരത്തിന്റെ സ്വന്തം പേരോടുകൂടിയ കസ്റ്റം മേറ്റ് കപ്പ് ഉൾപ്പെട്ടിട്ടുണ്ട്
അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ (AFA) ചിഹ്നവും താരത്തിന്റെ പേരും ഉൾപ്പെടുത്തിയ ലെതർ മേറ്റ് ബാഗും സെറ്റിന്റെ ഭാഗമായിരുന്നു.
മെസിയുടെ വ്യക്തിഗത ലോഗോ പതിപ്പിച്ച ഗോൾഡ് നിറത്തിലുള്ള സ്റ്റാൻലി തെർമോസും സമ്മാനമായുണ്ട്
പരമ്പരാഗത മേറ്റ് പാനീയം തയ്യാറാക്കാൻ ആവശ്യമായ യെർബ മേറ്റ് ഇലകളും കുടിക്കാൻ ഉപയോഗിക്കുന്ന ലോഹ സ്ട്രോയായ ബോംബില്ലയും സമ്മാനമായുണ്ട്
ഡിഫൻഡർ മാർക്കോസ് സെനെസിയുടെ പങ്കാളി കെൽസി-റോസ് ബവേഴ്സ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വിഡിയോയിലൂടെയാണ് സംഭവം പുറത്തറിയുന്നത്.
200,000 ഡോളർ വിലമതിക്കുന്ന, പ്രത്യേകം രൂപകൽപ്പന ചെയ്ത 35 ഗോൾഡൻ (24-കാരറ്റ്) ഐഫോൺ 14 പ്രോ മാക്സ് ഫോണുകളാണ് 2022 ൽ മെസി സമ്മാനിച്ചത്.
ലോകകപ്പ് വിജയത്തിനു ശേഷം അർജന്റീനയുടെ ലോകകപ്പ് ടീമിലെ അംഗങ്ങൾക്കും സ്റ്റാഫുകൾക്കുമാണ് മെസിയുടെ സ്നേഹസമ്മാനം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates