പാട്ടുകളുടെ രാജ @ 50

സമകാലിക മലയാളം ഡെസ്ക്

ഒരു മനുഷ്യന്റെ പ്രണയത്തിലും വിരഹത്തിലും സന്തോഷത്തിലും സങ്കടത്തിലുമെല്ലാം ഇളയരാജയുടെ പാട്ടുണ്ട്.

Ilayaraja | ഫേയ്സ്ബുക്ക്

തെന്നിന്ത്യയുടെ സംഗീത ചക്രവർത്തി ഇളയരാജ സിനിമയിലേക്ക് വന്നിട്ട് ഇന്ന് 50 വർഷം തികയുന്നു

Ilayaraja | ഫേയ്സ്ബുക്ക്

1976 ൽ അന്നക്കിളി എന്ന സിനിമയ്ക്കു സംഗീതസംവിധാനം നിർവഹിച്ചാണ് ഇളയരാജ ചലച്ചിത്ര ലോകത്തേക്കു പ്രവേശിക്കുന്നത്. പിന്നീട് ഇങ്ങോട്ട് രാജാ സംഗീതത്തിന്റെ പ്രവാഹമായിരുന്നു.

Ilayaraja | ഫേയ്സ്ബുക്ക്

തമിഴ്നാടിന്റെ നാടൻശൈലീസംഗീതത്തെ പാശ്ചാത്യസംഗീതവുമായി ലയിപ്പിച്ച് തന്റേതായ ഒരു ശൈലി തന്നെ അദ്ദേഹം രൂപപ്പെടുത്തി.

Ilayaraja | ഇൻസ്റ്റ​ഗ്രാം

തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷകളിലായി 4500 ഓളം ഗാനങ്ങൾക്ക് ഇളയരാജ സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്.

Ilayaraja | എക്സ്

ലോകത്തിലെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായി ബിബിസി തിരഞ്ഞെടുത്ത ഗാനങ്ങളിൽ ഇളയരാജ ഈണമിട്ട ‘രാക്കമ്മ കയ്യേ തട്ട്’ എന്ന ഗാനവുണ്ടെന്നത് ഇന്ത്യാക്കാർക്ക് അഭിമാനിക്കാവുന്ന നേട്ടമാണ്.

Ilaiyaraaja | ഫേയ്സ്ബുക്ക്

നിരവധി രാജ്യാന്തര പുരസ്കാരങ്ങൾ നേടിയിട്ടുള്ള ഇളയരാജ, 4 തവണ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇതിൽ മൂന്നു തവണ മികച്ച സംഗീതസംവിധാനത്തിനും ഒരു തവണ മികച്ച പശ്ചാത്തല സംഗീതത്തിനുമായിരുന്നു.

Ilaiyaraaja | എക്സ്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file