സമകാലിക മലയാളം ഡെസ്ക്
മഴക്കാലത്ത് കാലാവസ്ഥയിലെ മാറ്റങ്ങളും വെള്ളക്കെട്ടുകളും കൊതുകുകളുടെ വർധനവും കാരണം പല തരത്തിലുള്ള രോഗങ്ങൾ വ്യാപകമാകാറുണ്ട്.
തുടക്കത്തിൽ സാധാരണ പനിയോ ജലദോഷമോ പോലെ തോന്നുന്ന ലക്ഷണങ്ങൾ പോലും ചിലപ്പോൾ ഗുരുതര രോഗങ്ങളുടെ സൂചനയായിരിക്കാം.
അതിനാൽ മഴക്കാല രോഗങ്ങളുടെ പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയുകയും സമയബന്ധിതമായി ചികിത്സ തേടുകയും ചെയ്യുന്നത് വളരെ പ്രധാനമാണ്.
ഡെങ്കിപ്പനി
ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുക് പരത്തുന്നു. പനി, ശരീരത്തിലെ നിറംമാറ്റം, ശരീരവേദന, രക്തത്തിലെ പ്ളേറ്റ്ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ജപ്പാന്‍ ജ്വരം
ക്യൂലക്സ് വിഭാഗത്തില്‍പ്പെട്ട കൊതുകുകള്‍ പരത്തുന്ന ഈ രോഗത്തിന്‍െറ പ്രധാന ലക്ഷണങ്ങള്‍ പനിക്കൊപ്പം ശക്തമായ തലവേദന, ഓര്‍മക്കുറവ്, കൈകാല്‍ തളര്‍ച്ച എന്നിവയാണ്.
മഞ്ഞപ്പിത്തം
മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്നു. കണ്ണിന് മഞ്ഞനിറം, ആഹാരത്തോട് വെറുപ്പ്, മൂത്രത്തിന് നിറവ്യത്യാസം എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ചികുന്‍ഗുനിയ
ഈഡിസ് കൊതുക് പരത്തുന്നു. പനിക്കൊപ്പം സന്ധികളില്‍നിന്ന് നീര്, വേദന ഇവ ഉണ്ടാകും.
കോളറ
ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും പകരുന്ന രോഗം. പനി, വയറിളക്കം, ഛര്‍ദി, ചര്‍മത്തിന് തണുപ്പ്, ചുണ്ടും മുഖവും വിളറുക തുടങ്ങിയ ലക്ഷണങ്ങളുണ്ടാകും.
ടോണ്‍സിലൈറ്റിസ്
തൊണ്ടവേദനക്കൊപ്പം പനി, ആഹാരമിറക്കാന്‍ പ്രയാസം, ചുമ എന്നിവയുണ്ടാവും.
വൈറല്‍ പനി
എളുപ്പം പടര്‍ന്നുപിടിക്കുന്ന പനി, ശരീരവേദന, ജലദോഷം ഇവയാണ് പ്രധാന ലക്ഷണങ്ങള്‍.
എലിപ്പനി
എലിമൂത്രത്തിലൂടെ പുറത്തുവരുന്ന അണുക്കള്‍ ജലസ്രോതസ്സുകളിലൂടെ മനുഷ്യരിലത്തെുന്നു. മുറിവുകളിലൂടെയാണ് ശരീരത്തില്‍ കടക്കുന്നത്. പനി, കണ്ണിന് ചുവപ്പുനിറം, വേദന ഇവ കാണപ്പെടും.
ടൈഫോയ്ഡ്
രോഗികളുടെ വിസര്‍ജ്യവസ്തുക്കള്‍ കലര്‍ന്ന വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമാണിത്. ഇടവിട്ട പനി, വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates