പഞ്ചസാര കുറച്ച് ജീവിതം മധുരമാക്കാം

സമകാലിക മലയാളം ഡെസ്ക്

പഞ്ചസാരയുടെ അമിത ഉപയോഗം ആരോഗ്യത്തെ തകര്‍ത്തുകളയുമെന്ന് ആരോ​ഗ്യ വിദ​ഗ്ധർ ചൂണ്ടികാണിക്കുന്നു.

Sugar | Pinterest

അതിനാൽ നിത്യ ജീവിതത്തില്‍ പഞ്ചസാരയുടെ അളവു നിയന്ത്രിക്കേണ്ടത് ആവശ്യമാണ്.

Sugar | Pinterest

പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് ആരോ​ഗ്യമുള്ള ജീവിതം നിലനിർത്തേണ്ടത് എങ്ങനെയെന്ന് നോക്കാം.

Sugar | Pinterest

പ്രമേഹമില്ലെങ്കിലും ചായ, കാപ്പി തുടങ്ങിയവയില്‍ മധുരം ഇടതെ കുടിച്ചു ശീലിക്കാം.

coffee and tea | Pinterest

പഴങ്ങള്‍ ജ്യൂസടിച്ചു കുടിക്കുമ്പോള്‍ അതിനുള്ളിലെ പ്രകൃതിദത്ത പഞ്ചസാരയും ഫൈബറും നഷ്ടമാകുന്നു. അതുകൊണ്ട് പഴമായി തന്നെ കഴിക്കാന്‍ ശ്രമിക്കുക.

Fruits | Pinterest

പാക്കറ്റില്‍ വാങ്ങുന്ന ജ്യൂസ് ഒഴിവാക്കുക. ഇവയിൽ അമിതമായ പഞ്ചസാര ചേര്‍ക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ഇടയ്ക്കിടെ ഭക്ഷണം കഴിക്കുന്നത് അനാവശ്യ തോതില്‍ പഞ്ചസാര അകത്ത് ചെല്ലുന്നതിന് കാരണമാകും.അതിനാൽ വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക. വീട്ടില്‍ തന്നെ ഭക്ഷണം പാകം ചെയ്യുകയാണെങ്കില്‍ അതില്‍ ഉപയോഗിക്കുന്ന പഞ്ചസാരയുടെ അളവില്‍ നമ്മുക്ക് നിയന്ത്രണമുണ്ടാകും.

പ്രതീകാത്മക ചിത്രം | Pinterest

പാക് ചെയ്ത ഭക്ഷണം വാങ്ങുമ്പോള്‍ അതില്‍ അടങ്ങിയ പഞ്ചസാരയുടെ അളവ് ശ്രദ്ധിക്കാന്‍ മറക്കരുത്. ഒരേ ഉത്പന്നത്തിന് രണ്ട് ബ്രാന്‍ഡ് ഉണ്ടെങ്കില്‍ ഏതിലാണ് പഞ്ചസാരയുടെ അളവു കുറവെന്ന് പരിശോധിച്ച് ഉറപ്പാക്കണം.

പ്രതീകാത്മക ചിത്രം | AI Generated

വിപണിയില്‍ ലഭ്യമായ എനര്‍ജി ഡിങ്കുകളില്‍ വലിയ അളവില്‍ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന് ഹാനീകരമാണ്. പകരം കരിക്കു പോലുള്ള പ്രകൃതിദത്ത പാനീയങ്ങള്‍ തെരഞ്ഞെടുക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File