സമകാലിക മലയാളം ഡെസ്ക്
ബിസിനസ് സാമ്രാജ്യം പടുത്തുയര്‍ത്താനും തൊഴിലിലെ ഉന്നതി തേടിയുമുള്ള നെട്ടോട്ടത്തിനിടയിൽ സ്വന്തം ജീവിതത്തിന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങളും അനിവാര്യതകളും മറന്നു പോകുന്നവരുണ്ട്.
ബിസിനസിന്റെയും തൊഴിലിന്റെയും ജീവിതത്തിന്റേയും പരാജയമായിരിക്കാം അവരെ കാത്തിരിക്കുന്നത്.
ഇത്തരം പരാജയങ്ങൾ ഒഴിവാക്കാന്‍ ഇതാ ചില വഴികള്‍.
ജീവിതവും തൊഴിലും ബാലൻസ് ചെയ്യാൻ ശ്രമിക്കേണ്ട, തൊഴിൽ ജീവിതത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കുക.
നിങ്ങളെയും നിങ്ങളുടെ ചുറ്റുമുള്ളവരെയും മുന്നോട്ടു നയിക്കുന്ന രീതിയിൽ പ്രൊഫഷനെയും വ്യക്തിജീവിതത്തെയും കൊണ്ടുപോകുക എന്നതാണ് പ്രധാനം. മൂല്യങ്ങളിൽ വ്യക്തതയുണ്ടെങ്കിൽ നിങ്ങളുടെ മുന്‍ഗണനാ ക്രമം കൃത്യമായി തിരിച്ചറിയാനാകും.
ടൈം മാനേജ്‌മെന്റ് ജീവിതത്തിൽ അനിവാര്യമാണ് . ടൈം മാനേജ്‌മെന്റ് എന്നാൽ നിശ്ചിത സമയം ഓരോന്നിനുമായി മാറ്റിവെക്കുക എന്നതു മാത്രമല്ല, വ്യക്തി ജീവിതത്തിലായാലും പ്രവര്‍ത്തന മേഖലയിലായാലും ഗുണകരമായ സമയം സ്വന്തമാക്കുക എന്നതു കൂടിയാണ്.
സ്വന്തം ആരോഗ്യം കളയാതിരിക്കുക. തൊഴിലും ജീവിതവും സുഗമമായി മുന്നോട്ടു പോകണമെങ്കിൽ ആരോഗ്യം പരമപ്രധാനമാണ്. ഭക്ഷണം, ഉറക്കം, വ്യായാമം എന്നിവയെല്ലാം ശരിയായ രീതിയിലാക്കുക. അനാവശ്യ കാര്യങ്ങള്‍ക്കായി കൂടുതൽ സമയം ചിലവഴിക്കാതിരിക്കുക.
ഒരു കാര്യത്തിൽ ഏര്‍പ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ മറ്റൊന്നിനെ കുറിച്ചോര്‍ത്തിരിക്കുന്നത് നല്ല നിമിഷങ്ങളെ ഇല്ലാതാക്കും. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്ന ഘട്ടത്തിൽ ഓഫിസിലെ പ്രശ്നങ്ങളെ ചിന്തയിൽ നിന്ന് ഒഴിവാക്കുക.
ലാപ്‌ടോപും ഫോണുമെല്ലാം ശരിയായി ഉപയോഗിക്കുക. പക്ഷേ കുടുംബവുമായി ഒത്തുകൂടുന്ന സമയങ്ങളിൽ ഇവയുടെ ഉപയോഗം മാറ്റിവെയ്ക്കുക.
എല്ലാ ഉത്തരവാദിത്തങ്ങളും സ്വയം ചെയ്യാതെ മറ്റുള്ളവരുമായി കൂടി ചേർന്ന് ചെയ്യുക. ഉത്തരവാദിത്തങ്ങളുടെ പങ്കുവെക്കലും കടമകളുടെ വിതരണവും വ്യക്തിജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഒരുപോലെ ഗുണം ചെയ്യും.
ആരോഗ്യകരമായ ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക. നിങ്ങളുടെ തൊഴിൽ, വ്യക്തി ജീവിതങ്ങൾ എന്നിവയെ ദോഷകരമായി ബാധിക്കുന്ന ശീലങ്ങളെ മാറ്റിനിര്‍ത്തുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates