പുറത്ത് നല്ല ചൂട് അല്ലെ? നല്ലൊരു ചിൽ കണ്ണൂർ കോക്ടെയിൽ കുടിക്കാം

സമകാലിക മലയാളം ഡെസ്ക്

നല്ല വെയിലത്തൊക്കെ പോയി ചൂടെടുടുത്തു വരുമ്പോൾ അകം തണുപ്പിക്കാൻ പറ്റിയ നല്ലൊരു കൂൾ ​ഡ്രിങ്കാണ് കണ്ണൂർ കോക്ടെയിൽ

kannur cocktail | Pinterest

വളരെ എളുപ്പത്തിലും ടേസ്റ്റിലും തയ്യാറാക്കാൻ പറ്റുന്ന പാനീയമാണിത്.

kannur cocktail | Pinterest

കണ്ണൂർ കോക്ടെയിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

kannur cocktail | Pinterest

ആവശ്യമായ സാധനങ്ങൾ

വേവിച്ച ക്യാരറ്റ്: 2

കുരു കളഞ്ഞ പഴുത്ത പപ്പായ: ക്യാരറ്റിന്റെ അതേ അളവിൽ

കട്ടപ്പാൽ: 1/2 ലിറ്റർ

ഐസ്ക്രീം: 2 സ്കൂപ്പ്

പഞ്ചസാര: ആവശ്യത്തിന്

കോൺഫ്ലേക്സ്, ചൂടാക്കിയ കശുവണ്ടി, കറുത്ത മുന്തിരി, അനാർ – അലങ്കരിക്കാൻ

Ingredients | AI Generated

തയ്യാറാക്കുന്ന വിധം

ആദ്യം മിക്സിയുടെ ജാറിലേക്ക് വേവിച്ച ക്യാരറ്റ്, പപ്പായ, പൊടിച്ച കട്ടപ്പാൽ, ഐസ്ക്രീം, മധുരത്തിന് ആവശ്യമായ പഞ്ചസാര എന്നിവ ചേർക്കുക.

പ്രതീകാത്മക ചിത്രം | AI generated

മിക്സിയിൽ ഇട്ട എല്ലാ ഐറ്റവും നന്നായി അടിച്ചെടുത്ത് ഒരു ബൗളിലേക്ക് മാറ്റാം.

പ്രതീകാത്മക ചിത്രം | AI Generated

പാനീയം വിളമ്പുന്ന സമയത്ത് മാത്രമേ മുകളിൽ കോൺഫ്ലേക്സ്, കശുവണ്ടി, മുന്തിരി, അനാർ എന്നിവ ചേർക്കാവൂ.

പ്രതീകാത്മക ചിത്രം | Pinterest

അവസാനമായി ഇതിനു മുകളിൽ ഒരു സ്കൂപ്പ് ഐസ്ക്രീം കൂടി ഇട്ട് കഴിച്ചാൽ ശരീരവും മനസും ഒരുപോലെ തണുക്കും.

പ്രതീകാത്മക ചിത്രം | AI generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File