സമകാലിക മലയാളം ഡെസ്ക്
നമുക്ക് ഇഷ്ടപ്പെട്ടയാളോടൊപ്പം ഈ പ്രണയദിനത്തിൽ പുറത്തിറങ്ങുമ്പോൾ നമ്മളെ നോക്കി കെള്ളാലോ എന്ന് പറയണമെന്ന ആഗ്രഹമുള്ളവരല്ലേ നമ്മൾ.
പ്രണയദിനത്തിൽ മേക്കപ്പിട്ട് ചുമ്മാ പുറത്തിറങ്ങിയാൽ ഭംഗി കൂടണമെന്നില്ല. മുഖം മിനുക്കൽ അത്ര സിമ്പിളല്ല അതാണ് കാര്യം.
ഈ പ്രണയദിനത്തിൽ കൂടുതൽ സുന്ദരിയാകാനുള്ള ചില മേക്കപ്പ് ടിപ്പുകൾ നോക്കാം.
അളവ് കൂടരുത്
മേക്കപ്പ് സിമ്പിൾ ആവുന്നതാണ് ഏറ്റവും നല്ലത്. കുറച്ചുകൂടുതൽ ഭംഗിയാവട്ടെ എന്നു കരുതി ആവശ്യമുള്ളതിനേക്കാൾ അളവിൽ ഉപയോഗിക്കുന്നത് നല്ലതല്ല. വളരെ കുറഞ്ഞ അളവിൽ മാത്രം മേക്കപ്പ് ഉത്പന്നങ്ങൾ ഉപയോഗിച്ച് സ്വാഭാവിക സൗന്ദര്യം നിലനിർത്തുന്നത് ആണ് നല്ലത്.
മുഖക്കുരുവിനെ മറയ്ക്കാൻ ഫൗണ്ടേഷൻ
മുഖക്കുരു മറയ്ക്കാനായി ക്രീം ഫൗണ്ടേഷൻ എടുത്ത് മുഖക്കുരുവിന് മുകളിൽ പുരട്ടാം. ഒരിക്കലും മുഖക്കുരുവിന് മുകളിൽ ഫൗണ്ടേഷൻ പുരട്ടി അമർത്തി തിരുമ്മരുത്. ഇതിന് മുകളിലായി പൗഡർ ഉപയോഗിക്കാം.
രാത്രി വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ
രാത്രി സമയത്ത് വാട്ടർ ബേസ്ഡ് ഫൗണ്ടേഷൻ ഉപയോഗിക്കുന്നത് മുഖത്തിന് കൂടുതൽ തിളക്കം തോന്നിക്കാൻ സഹായിക്കും. കൂടുതൽ ഫിനിഷിംഗ് ലഭിക്കാൻ മുഖത്ത് പുരട്ടി നല്ല രീതിയിൽ യോജിപ്പിക്കണം.
മിഴികൾ തിളങ്ങാൻ
കണ്ണുകൾക്ക് കൂടുതൽ ആകർഷകത്വം ലഭിക്കാൻ ഐ ഷാഡോ ഉപയോഗിക്കുന്നത് നല്ലതാണ്. കറുപ്പ് നിറമുള്ള ഐലൈനർ ഉപയോഗിക്കുന്നത് കണ്ണുകൾക്ക് കൂടുതൽ തിളക്കം നൽകും. കൺ പീലികൾ ഭംഗിയായി നിലനിർത്താൻ മസ്കാര ഉപയോഗിക്കാം.
ചുണ്ടിന്
ലിപ്സ്റ്റിക് ഉപയോഗിക്കുന്നതിന് മുമ്പ് ലിപ് ബാം പുരട്ടാം. പ്ലെയിൻ ഗ്ലോസ്സ് ഉപയോഗിക്കുന്നതും നല്ലതാണ്. രാത്രി സമയങ്ങളിൽ ഇളം നിറങ്ങൾക്കാണ് കൂടുതൽ ഭംഗി നൽകാൻ കഴിയുക.
ബ്ലഷ് ഉപയോഗിക്കാം
മുഖത്തിന് പെട്ടെന്ന് ഒരു ഉന്മേഷവും തിളക്കവും നൽകാൻ ലിപ്സ്റ്റിക്കിനോളം തന്നെ പ്രാധാന്യമുള്ള ഒന്നാണ് ബ്ലഷ്. കവിളുകൾക്ക് ഒരു സ്വാഭാവിക തിളക്കവും ആരോഗ്യകരമായ ലുക്കും നൽകാൻ ബ്ലഷിന് കഴിയും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates