ഇടുങ്ങിയ, ചെറിയ കണ്ണുകള്‍ വിടർന്നതും ആകർഷകവുമാ‌‌ക്കാൻ മേക്കപ്പ് ടിപ്സ്

സമകാലിക മലയാളം ഡെസ്ക്

വിടര്‍ന്ന വലിയ കണ്ണുകള്‍ ആര്‍ക്കാണ് ഇഷ്ടമാവാത്തത്

പ്രതീകാത്മക ചിത്രം | Pexels

കണ്ണിന്റെ പഫിനെസ്സ് മാറ്റാനും കണ്ണിനെ ഹൈലൈറ്റ് ചെയ്ത് കൂടുതല്‍ ആകര്‍ഷകമാക്കാനും എല്ലാവരും ശ്രമിക്കാറുണ്ട്

പ്രതീകാത്മക ചിത്രം | Pexels

വ്യത്യസ്ത അവസരങ്ങള്‍ക്ക് യോജിച്ച ഐ മേക്കപ്പ് ലുക്കുകള്‍ക്കൊപ്പം കണ്ണ് വിടര്‍ന്നതും ലിഫ്റ്റഡും ആക്കാനും ചില വഴികള്‍ ഉണ്ട്

പ്രതീകാത്മക ചിത്രം | Pexels

കണ്ണുകള്‍ വിടര്‍ന്നതായി തോന്നാൻ വാട്ടര്‍ ലൈന്‍ ടൈറ്റെനിങ് ചെയ്യുക. ഐലൈനറോ കോള്‍ കാജലോ ഉപയോഗിച്ച് കണ്ണിന്റെ അപ്പര്‍ വാട്ടര്‍ലൈനില്‍ എഴുതുക.

പ്രതീകാത്മക ചിത്രം | Pexels

വിങ്ഡ് കാജല്‍ ലുക്ക് കണ്ണ് വലുതാക്കി കാണിക്കും. സാധാരണ ഐ മേക്കപ്പിനൊപ്പം വിങ്‌സ് കൂടി എഴുതുമ്പോള്‍ കണ്ണ് കൂടുതല്‍ ആകര്‍ഷകമായി മാറ്റാനാവും.

പ്രതീകാത്മക ചിത്രം | Pexels

കണ്ണിന് വീതി കൂടുതലായി തോന്നിക്കാനാണ് ഇന്നര്‍ കോര്‍ണര്‍ ഹൈലൈറ്റിങ് മെത്തേഡ്. കണ്ണിലെ ഇന്നര്‍ കോര്‍ണറില്‍ അതായത്, മൂക്കിനോട് ചേര്‍ന്ന ഭാഗത്ത് വൈറ്റ് ഷേഡിലോ ന്യൂഡ് ഷേഡിലോ ഉള്ള കാജല്‍ കൊണ്ട് വരയ്ക്കുക.

പ്രതീകാത്മക ചിത്രം | Pexels

ഡിഫൈന്‍ഡ് അപ്പര്‍, സോഫ്റ്റ് ലോവര്‍ലൈന്‍ ഐ ലുക്കും ചെറിയ കണ്ണുകള്‍ വിടര്‍ന്നതായി കാണാന്‍ സഹായിക്കും.അപ്പര്‍ലാഷ്‌ലൈനില്‍ ഐലൈനര്‍ ഇടുക. ശേഷം ഒരു ബ്രഷ് ഉപയോഗിച്ചോ, വിരലുകൊണ്ടോ പതിയെ സ്മഡ്ജ് ചെയ്യുക. ലോവര്‍ലാഷ്‌ലൈനില്‍ ഐലൈനര്‍ ഇടേണ്ട.

പ്രതീകാത്മക ചിത്രം | pexels

ഡബിള്‍ കാജല്‍ ലുക്കിന് അപ്പര്‍വാട്ടര്‍ലൈനില്‍ കോള്‍ പെന്‍സില്‍കൊണ്ട് കണ്ണെഴുതുക. ഇത് കണ്‍പീലികള്‍ കട്ടിയുള്ളതായി തോന്നിപ്പിക്കും. ഇനി ലോവര്‍ വാട്ടര്‍ലൈനില്‍ ബ്രൗണ്‍ അല്ലെങ്കില്‍ സോഫ്റ്റ് കോള്‍ പോലുള്ള ഷേഡിലുള്ള ഐ പെന്‍സില്‍കൊണ്ട് കണ്ണെഴുതാം.

പ്രതീകാത്മക ചിത്രം | Pexels

ഷിമ്മറി ആയിട്ടുള്ള ഐ ഷാഡോകള്‍ കണ്‍പോളയില്‍ മുഴുവനായി ഇടുന്നത് കണ്ണുകള്‍ ഇടുങ്ങിയതായി തോന്നിപ്പിച്ചേക്കാം. പകരം മാറ്റ് ഐ ഷാഡോകള്‍ ഉപയോഗിക്കാം.

പ്രതീകാത്മക ചിത്രം | Pexels

ശരിയായ ഫാള്‍സ് ഐ ലാഷസുകള്‍ ഉപയോഗിച്ചും കണ്ണുകള്‍ ഹൈലൈറ്റ് ചെയ്യാന്‍ സാധിക്കും.കണ്‍പോളയുടെ അതേ വലിപ്പത്തിലുള്ള ഫാള്‍സ് ഐ ലാഷുകള്‍ തിരഞ്ഞെടുത്താല്‍മതി.

പ്രതീകാത്മക ചിത്രം | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Samakalikamalayalam | file