ഇനി ചൂടുകാലത്ത് മേക്കപ്പ് ഒലിച്ചുപോകാതെ ഇരിക്കും

സമകാലിക മലയാളം ഡെസ്ക്

ചൂട് കനത്തുകൊണ്ടിരിക്കുന്ന ഈ വേനൽക്കാലത്ത് മേക്കപ്പ് നിലനിര്‍ത്തുന്നത് പലർക്കും വലിയ വെല്ലുവിളിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

വിയര്‍പ്പും എണ്ണമയവും കാരണം മേക്കപ്പ് എളുപ്പത്തില്‍ ഒലിച്ചുപോകുകയും മുഖത്തിന്റെ തിളക്കം കുറയുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

എന്നാല്‍ ചില ലളിതമായ വഴികൾ പാലിച്ചാല്‍ ചൂടിനിടയിലും മേക്കപ്പ് ദീര്‍ഘനേരം ഫ്രഷ് ആയി നിലനിര്‍ത്താന്‍ കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

വേനല്‍ക്കാലത്ത് മേക്കപ്പ് ഒലിച്ചുപോകാതെ ഇരിക്കാന്‍ സഹായിക്കുന്ന ചില ട്രിക്കുകൾ പരിചയപ്പെടാം

പ്രതീകാത്മക ചിത്രം | Pinterest

മേക്കപ്പ് ചെയ്യുന്നതിന് മിനുറ്റുകൾക്ക് മുൻപ് മുഖത്ത് ഐസ് ക്യൂബ് ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ചർമ്മത്തിലെ സുഷിരങ്ങൾ അടയ്ക്കാനും അമിതമായ വിയർപ്പ് തടയാനും സഹായിക്കും.

പ്രതീകാത്മക ചിത്രം

ചൂട് കാലത്ത് കട്ടിയുള്ള ക്രീമുകൾക്ക് പകരം ജലാംശം കൂടുതലുള്ള ജെൽ മോയ്സ്ചറൈസറുകൾ ഉപയോ​ഗിക്കുന്നത് മുഖത്തെ ഒട്ടിപ്പ് ഒഴിവാക്കാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും മേക്കപ്പിന് നല്ലൊരു അടിത്തറ നൽകാനും ഓയിൽ-ഫ്രീ പ്രൈമർ ഉപയോ​ഗിക്കുന്നത് ​ഗുണകരമാണ്.

പ്രതീകാത്മക ചിത്രം | Pinterest

കട്ടിയുള്ള ഫൗണ്ടേഷനുകൾക്ക് പകരം ബിബി ക്രീമുകളോ ടിന്റഡ് മോയ്സ്ചറൈസറുകളോ ഉപയോ​ഗിക്കുന്നത് ചൂടിൽ ചർമ്മത്തിന് കൂടുതൽ ആശ്വാസം നൽകും.

പ്രതീകാത്മക ചിത്രം | Pinterest

ക്രീം ബ്ലഷുകൾ ചൂടിൽ വേ​ഗത്തിൽ പടരാൻ സാധ്യതയുണ്ട്. അതിനാൽ വേനൽക്കാലത്ത് പൗഡർ രൂപത്തിലുള്ള ബ്ലഷുകൾ ഉപയോ​ഗിക്കുന്നതാണ് സുരക്ഷിതം.

Powder blush | Pinterest

വാട്ടർ പ്രൂഫ് മസ്കാരയും ഐലൈനറും മാത്രം ചൂടുകാലത്ത് ഉപയോ​ഗിക്കുക, ഇത് വിയർപ്പിലും മേക്കപ്പ് മങ്ങാതെ നിലനിർത്തും.

muscara | Pinterest

മേക്കപ്പ് ഇട്ട ശേഷം അല്പം കോംപാക്റ്റ് പൗഡർ ഉപയോ​ഗിച്ച് സെറ്റ് ചെയ്യുന്നത് മുഖത്തെ അമിതമായ എണ്ണമയം കുറയ്ക്കും.

Compact powder | Pinterest

മേക്കപ്പ് പൂർത്തിയാക്കിയ ശേഷം ഒരു സെറ്റിങ് സ്പ്രേ ഉപയോ​ഗിക്കുന്നത് വെയിലത്ത് മേക്കപ്പ് ഒലിച്ചുപോകാതെ മണിക്കൂറുകളോളം ലോക്ക് ചെയ്യാൻ സഹായിക്കും.

Setting spray | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | Pinterest