കറ്റാർവാഴ ജെൽ വീട്ടിൽ തയ്യാറാക്കാം

സമകാലിക മലയാളം ഡെസ്ക്

മുഖക്കുരു മുതൽ മുടി കൊഴിച്ചിൽ വരെ പരിഹരിക്കാൻ കറ്റാർവാഴയ്ക്ക് കഴിയും.

പ്രതീകാത്മക ചിത്രം | Pinterest

കടകളിൽ നിന്നുമുള്ള കറ്റാർവാഴ ജെല്ലാണ് നമ്മളിൽ മിക്ക ആളുകളും ഉപയോ​ഗിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

എന്നാൽ, വിപണിയിൽ ലഭിക്കുന്ന പല ജെല്ലുകളിലും രാസവസ്തുക്കൾ കലരുന്നുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അതുകൊണ്ട്, തികച്ചും പ്രകൃതിദത്തമായ കറ്റാർവാഴ ജെൽ എളുപ്പത്തിൽ വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് ഏറ്റവും ഉചിതം.

പ്രതീകാത്മക ചിത്രം | Pinterest

പ്രകൃതിദത്തമായ കറ്റാർവാഴ ജെൽ വീട്ടിൽ ഉണ്ടാക്കാം

പ്രതീകാത്മക ചിത്രം | Pinterest

കറ്റാർവാഴയുടെ ഏറ്റവും താഴെ ഭാഗത്തുള്ളതും നല്ല കട്ടിയുള്ളതുമായ ഒരു ഇലയാണ് ജെൽ എടുക്കാൻ ഏറ്റവും ഉത്തമം.

പ്രതീകാത്മക ചിത്രം | Pinterest

ഇല മുറിച്ച ശേഷം, അതിൻ്റെ മുറിഭാഗം താഴോട്ട് വരുന്ന രീതിയിൽ 10 മുതൽ 15 മിനിറ്റ് നേരത്തേക്ക് ഒരു പാത്രത്തിൽ കുത്തനെ വെക്കുക. ഇങ്ങനെ ചെയ്താൽ ആലോയിൻ എന്ന മഞ്ഞ ദ്രാവകം പൂർണ്ണമായും ഊർന്നിറങ്ങിപ്പോകും. ഈ ദ്രാവകം ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ ഇത് പൂർണ്ണമായി ഒഴിവാക്കണം.

പ്രതീകാത്മക ചിത്രം | Pinterest

കഴുകിയെടുത്ത ഇലയുടെ രണ്ട് അരികുകളിലുള്ള മുള്ള് പോലുള്ള ഭാഗങ്ങൾ ശ്രദ്ധയോടെ മുറിച്ചുമാറ്റുക.

പ്രതീകാത്മക ചിത്രം | AI Generated

അതിനുശേഷം, മൂർച്ചയുള്ള കത്തി ഉപയോഗിച്ച് ഇലയുടെ മുകൾ ഭാഗത്തെ കട്ടിയുള്ള പച്ചത്തോൽ കനം കുറച്ച് ചെത്തി നീക്കണം. ഉള്ളിലുള്ള ജെൽ നഷ്ടപ്പെടാതെ ശ്രദ്ധിക്കണം. തോൽ ഭാഗങ്ങൾ ജെല്ലിൽ കലരാതെയിരിക്കാൻ ശ്രദ്ധിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

ക്ലിയർ ജെൽ ഭാഗം ഒരു വൃത്തിയുള്ള സ്പൂൺ ഉപയോഗിച്ച് ചുരണ്ടി ഒരു പാത്രത്തിലേക്ക് മാറ്റുക.

Aloe vera gel | Pinterest

ഇതിലേക്ക് ഒരു വിറ്റാമിൻ ഇ കാപ്സ്യൂൾ ചേർക്കുക.ഇങ്ങനെ ചെയ്യുന്നത് കറ്റാർവാഴ ജെല്ലിന് ആയുസ്സ് കൂട്ടാൻ സഹായിക്കും.

പ്രതീകാത്മക ചിത്രം | AI Generated

കോരിയെടുത്ത ജെല്ലും ചേർത്ത വിറ്റാമിൻ ഓയിലുകളും കൂടി ഒരു ബ്ലെൻഡറിലിട്ട് നന്നായി അടിച്ചെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ ജെല്ലിലെ കട്ടകൾ മാറി, വിപണിയിൽ ലഭിക്കുന്നതുപോലെ മൃദലമായ ജെൽ ലഭിക്കും.

പ്രതീകാത്മക ചിത്രം | AI Generated

തയ്യാറാക്കിയ ജെൽ വായു കടക്കാത്ത ഒരു ഗ്ലാസ് പാത്രത്തിലാക്കി ഫ്രിഡ്ജിൽ സൂക്ഷിക്കുക. രണ്ടാഴ്ച വരെ ഇങ്ങനെ കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കും.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File