ഇൻസ്റ്റാഗ്രാം കീഴടക്കിയ 'ചീസ് മാഗി' റെസിപ്പി

സമകാലിക മലയാളം ഡെസ്ക്

കുട്ടികൾ മുതൽ പ്രായമായവർ വരെ മാ​ഗിയുടെ ആരാധകരാണ്.

Maggi | Pinterest

വളരെ പെട്ടന്ന് ഉണ്ടാക്കാൻ പറ്റുന്നതും രുചികരവുമായതുകൊണ്ടാണ് മാ​ഗി എന്നും എല്ലാവർക്കും 'ഗോ ടു' കംഫർട്ട് ഫുഡാകുന്നത്.

Maggi | Pinterest

അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ, ഒരു പുതിയ മാഗി റെസിപ്പി തരംഗമാവുന്നുണ്ട്, അതാണ് 'ചീസ് മാഗി'.

Cheese Maggi | Pinterest

സാധാരണ മാഗിക്ക് ഒരു 'ട്രെൻഡി' ട്വിസ്റ്റ് നൽകുന്ന ഈ രുചിക്കൂട്ട് എങ്ങനെ എളുപ്പത്തിൽ ഉണ്ടാക്കാം എന്ന് നോക്കാം.

Cheese Maggi | Pinterest

സാധാരണ മാഗിയിൽ നിന്നും വ്യത്യസ്തമായി, കൂടുതൽ ക്രീമിയും, രുചിയുമുള്ള ഒന്നാണ് ചീസ് മാഗി.

Cheese Maggi | Pinterest

ആവശ്യമായ ചേരുവകൾ:

  • മാഗി നൂഡിൽസ് - 1 പായ്ക്ക്

  • മാഗി മസാല - 1 പായ്ക്ക്

  • ബട്ടർ - 1 ടീസ്പൂൺ

  • വെളുത്തുള്ളി ചെറുതായി അരിഞ്ഞത് - 1 ടീസ്പൂൺ

  • പാൽ അല്ലെങ്കിൽ ഫ്രഷ് ക്രീം - 1/4 കപ്പ്

  • ചീസ് സ്ലൈസ് അല്ലെങ്കിൽ മൊസറല്ല ചീസ് - 2 പീസ്/കൈ നിറയെ

  • ചില്ലി ഫ്ലേക്സ്, ഒറിഗാനോ രുചിക്ക് അനുസരിച്ച് എടുക്കാം

പ്രതീകാത്മക ചിത്രം | AI Generated

തയ്യാറാക്കുന്ന വിധം:

മാഗി നൂഡിൽസ് പാത്രത്തിൽ ആവശ്യത്തിന് വെള്ളമൊഴിച്ച് വേവിക്കുക.

പ്രതീകാത്മക ചിത്രം | AI Generated

നൂഡിൽസ് ഏകദേശം പകുതി വേവാകുമ്പോൾ മാഗി മസാല ചേർത്ത് നന്നായി ഇളക്കുക. വെള്ളം പൂർണ്ണമായി വറ്റാൻ അനുവദിക്കാതെ അൽപം ഗ്രേവിയോടെ നിർത്തുക.

പ്രതീകാത്മക ചിത്രം | AI generated

മറ്റൊരു ചെറിയ പാനിൽ ബട്ടർ ഉരുക്കി, അതിലേക്ക് ചെറുതായി അരിഞ്ഞ വെളുത്തുള്ളി ചേർത്ത് ചെറുതായി വഴറ്റുക. വെളുത്തുള്ളി കരിയാതെ ശ്രദ്ധിക്കണം. ഇതിലേക്ക് ഒരു നുള്ള് ചില്ലി ഫ്ലേക്സും ഒറിഗാനോയും ചേർക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഈ ഗാർലിക് മിശ്രിതം വേവിച്ചു വെച്ച മാഗിയിലേക്ക് ഒഴിക്കുക. ഇതിലേക്ക് പാൽ അല്ലെങ്കിൽ ഫ്രഷ് ക്രീം ചേർത്ത് ഇളക്കുക.

പ്രതീകാത്മക ചിത്രം | AI Generated

പാൽ കുറുകി വരുമ്പോൾ ചീസ് ചേർത്ത് തീ അണയ്ക്കുക. ചീസ് മാഗിയുടെ ചൂടിൽ ഉരുകി നൂഡിൽസിൽ നന്നായി അലിഞ്ഞു ചേരണം. നന്നായി ഇളക്കിയ ശേഷം ഉടൻ തന്നെ വിളമ്പാം.

Cheese Maggi | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File