'ചെറിയ അരുവികൾ ചാടിക്കടന്ന് വെള്ളച്ചാട്ടത്തിലേക്ക്'! മാളവിക മോഹനൻ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ഫോട്ടോഷൂട്ടുകൾ

ഫോട്ടോഷൂട്ടുകളിലൂടെ ഫാഷൻ പ്രേമികളുടെ കൈയടി നേടാറുള്ള നടിയാണ് മാളവിക മോഹനൻ.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

വെള്ളച്ചാട്ടത്തിന് മുന്നിൽ

വെള്ളച്ചാട്ടത്തിന് മുന്നിൽ നിന്നുള്ള തന്റെ മനോഹരമായ ചില ചിത്രങ്ങളാണ് മാളവികയിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ലുക്ക്

ചുവപ്പ് നിറത്തിലുള്ള ബ്ലൗസും സ്കേർട്ടും അണിഞ്ഞ ചിത്രങ്ങളാണ് മാളവിക പോസ്റ്റ് ചെയ്തിരിക്കുന്നത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

കാടിന്റെ മടിത്തട്ടിൽ

'എൻ്റെ ആത്മാവ് ഏറ്റവും സന്തോഷിക്കുന്ന ഇടം. സമൃദ്ധമായ വനത്തിന്റെ മടിത്തട്ടിൽ, ഏറ്റവും മനോഹരമായ വെള്ളച്ചാട്ടത്തിന് താഴെ, എന്റെ മുഖത്ത് മഞ്ഞു വീഴുന്നു. ഓരോ ശ്വാസത്തിലും കാടിന്റെ ഗന്ധം, മരങ്ങൾക്കിടയിലൂടെ സൂര്യരശ്മികൾ എന്റെ മുഖത്തേക്ക് പതിക്കുന്നു'. - മാളവിക കുറിച്ചു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

അരുവികൾ ചാടിക്കടന്ന്

'ഈ മനോഹരമായ ചിത്രങ്ങൾ പകർത്താൻ ഞങ്ങൾ ഒരു തടാകത്തിൽ ഇറങ്ങി, ചെറിയ അരുവികൾ ചാടിക്കടന്ന് ഒരു വെള്ളച്ചാട്ടത്തിലെത്തി എന്നും' മാളവിക കുറിച്ചിട്ടുണ്ട്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ഹൃദയപൂർവം

മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിലെത്തുന്ന ഹൃദയപൂർവം ആണ് മാളവികയുടെ പുതിയ ചിത്രം.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

മലയാളത്തിൽ

ക്രിസ്റ്റി എന്ന ചിത്രത്തിന് ശേഷം മാളവികയെത്തുന്ന മലയാള ചിത്രം കൂടിയാണിത്.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

ലൊക്കേഷൻ ചിത്രങ്ങളും

അടുത്തിടെ ഹൃദയപൂർവം സെറ്റിൽ ജോയിൻ ചെയ്ത വിവരം മാളവിക പങ്കുവച്ചിരുന്നു. ലൊക്കേഷൻ ചിത്രങ്ങളും നടി പോസ്റ്റ് ചെയ്തിരുന്നു.

മാളവിക മോഹനൻ | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates