"പൊറോട്ടയും ബീഫ് ഫ്രൈയും ഇല്ലാതെ എന്ത് ആഘോഷം?"; മലയാള സിനിമ വൈറലാക്കിയ വിഭവങ്ങൾ പരിചയപ്പെടാം

സമകാലിക മലയാളം ഡെസ്ക്

ചില സിനിമകൾ കാണ്ട് കഴിയുമ്പോൾ ആ സിനിമയിലെ ചില കാര്യങ്ങൾ നമ്മുടെ മനസ്സിലങ്ങനെ പതിഞ്ഞ് നിൽക്കാറുണ്ട്. അത് സീനുകളാകാം, പാട്ടുകളാകാം, ലൊക്കേഷനുകളാകാം അതും അല്ലെങ്കിൽ അതിലെ ഒരു ഭക്ഷണവും ആകാം.

പ്രതീകാത്മക ചിത്രം | FILE

അങ്ങനെ സിനിമയുടെ പേരിൽ വൈറലായ നിരവധി വിഭവങ്ങൾ നമ്മുടെ കേരളത്തിൽ ഉണ്ട്.

പ്രതീകാത്മക ചിത്രം | File

സിനിമയിൽ ഭക്ഷണം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, അത് എങ്ങനെ വിവരിച്ചിരിക്കുന്നു, അല്ലെങ്കിൽ കഥാപാത്രം അത് എങ്ങനെ ആസ്വദിക്കുന്നു എന്നതായിരിക്കാം ഇതിന് കാരണം.

പ്രതീകാത്മക ചിത്രം | File

മലയാള സിനിമയിലെ ആളുകളെ കൊതിപ്പിച്ച ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | File

ഗോദയിലെ പൊറോട്ടയും ബീഫ് ഫ്രൈയും

ഏതൊരു മലയാളിയുടേയും ഇഷ്ട ഫു‍ഡ് കോമ്പിനേഷനാണ് ബീഫും പൊറോട്ടയും. ഗോയിൽ ടോവിനോയുടെ കഥാപാത്രമായ ആഞ്ജനേയ ദാസ് പൊറോട്ടയും ബീഫ് ഫ്രൈയും ഉണ്ടാക്കുന്ന രീതിയും അത് കഴിക്കുന്ന രീതിയും വിവരിക്കുന്ന ഒരു സീനുണ്ട്. ഈ സീന്‍ കണ്ടാല്‍ ഒരു പ്ലേറ്റ് പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കാന്‍ ആരായാലും കൊതിച്ച് പോകും.

Parotta and beef fry | Pinterest

ഹൃദയത്തിലെ ബൺ പൊറോട്ടയും ബീഫും

ഹൃദയം സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായ നിത്യയും അരുണും ആസ്വദിച്ച് കഴിക്കുന്ന ഒരു ഫുഡ് കോമ്പിനേഷനാണ് ബൺ പൊറോട്ടയും ബീഫും‌. ബൺ പൊറോട്ടയ്ക്ക് പ്രസിദ്ധമായ സ്ഥലം മധുരയാണെങ്കിലും ഹൃദയം സിനിമ ഇറങ്ങിയതിന് ശേഷം ഈ കോമ്പോ കേരളത്തിലെ ഓരോ ഹോട്ടലിലേയും പ്രധാന വിഭവമായി മാറി.

Bun parotta and beef curry

ഉസ്താദ് ഹോട്ടലിലെ മലബാറി ചിക്കൻ ബിരിയാണിയും സുലൈമാനിയും

ഉസ്താദ് ഹോട്ടൽ കണ്ട എല്ലാവർക്കും ഉള്ളിൽ തോന്നുന്ന സംശയമാകും കേരളത്തിലെ മലബാർ ഭക്ഷണങ്ങൾ പരിചയപ്പെടുത്താൻ മാത്രമായാണോ ഈ സിനിമ എടുത്തത് എന്ന്. അത്രയ്ക്കുണ്ട് സിനിമയിൽ മലബാർ വിഭവങ്ങൾക്കുള്ള പ്രാധാന്യം. സിനിമയിൽ ‌മലബാറി ബിരിയാണിയെ കുറിച്ചും എങ്ങനെ നല്ലൊരു സുലൈമാനി ഉണ്ടാക്കാം എന്നതെല്ലാം പറയുന്ന സീനുണ്ട്.

Biriyani | Pinterest

പ്രേമത്തിലെ റെഡ് വെൽവെറ്റ് കേക്ക്

മലയാള സിനിമയിലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണ് പ്രേമം, യുവാക്കൾക്കിടയിൽ ഒരു ട്രെൻഡ്‌സെറ്ററായി മാറിയ പ്രേമത്തിലെ ഐക്കണിക് വിഭവമുണ്ട്, റെഡ് വെൽവെറ്റ് കേക്ക്. സിനിമയുടെ ഒരു സീനില്‍ സെലിൻ, നിവിൻ പോളി അവതരിപ്പിക്കുന്ന ജോർജ്ജ് ഉണ്ടാക്കുന്ന കേക്ക് ആസ്വദിക്കുമ്പോള്‍ കാണുന്നവര്‍ക്കും ഒരു കേക്ക് കിട്ടിയെങ്കിലെന്ന് തോന്നിപ്പോകും.

Red velvet cake | Pinterest

സാൾട്ട് ആൻഡ് പെപ്പറിലെ റെയിൻബോ കേക്ക്

സിനിമയിൽ രസകരവും വൈകാരികവുമായ നിമിഷങ്ങളുണ്ടായിട്ടും ഹിറ്റായി മാറിയത് റെയിന്‍ ബോ കേക്കാണ്. ചിത്രത്തിലെ കാളിദാസനും മായയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ പ്രധാന ഘടകമാണ് ആ കേക്ക്. ലാലിന്റെ വിവരണവും കേക്കുകൾ തയ്യാറാക്കുന്നതിന്‍റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ആരെയും ഒരു കഷണം കൊതിപ്പിക്കും.

Rainbow Layer Cake | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam