എംപുരാൻ മാത്രമല്ല; ഈ ആഴ്ച ഒടിടിയിൽ അഞ്ച് മലയാള സിനിമകൾ

​എച്ച് പി

എംപുരാൻ

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'എംപുരാൻ' ഒടിടിയിൽ സ്ട്രീമിങ് തുടങ്ങി. ജിയോ ഹോട്ട്സ്റ്റാറിലൂടെ ചിത്രം കാണാനാകും.

എംപുരാൻ | ഇൻസ്റ്റ​ഗ്രാം

കുമ്മാട്ടിക്കളി

സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് നായകനായ 'കുമ്മാട്ടിക്കളി' ഒടിടിയിലേക്ക്. വിൻസെന്റ് സെൽവ സംവിധാനം ചെയ്യുന്ന ആദ്യ മലയാള ചിത്രമാണിത്. മനോരമ മാക്സിൽ ഏപ്രിൽ 25 മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.

കുമ്മാട്ടിക്കളി | ഇൻസ്റ്റ​ഗ്രാം

കള്ളം

എഴുത്തുകാരിയായ ആര്യ ഭുവനേന്ദ്രൻ തിരക്കഥ എഴുതി അനുറാം സംവിധാനം ചെയ്ത 'കള്ളം' ഏപ്രിൽ 25 മുതൽ സ്ട്രീമിങ് ആരംഭിക്കും. മനോരമ മാക്സിലൂടെ ചിത്രം കാണാനാകും.

കള്ളം | ഇൻസ്റ്റ​ഗ്രാം

വീര ധീര സൂരന്‍

ചിയാന്‍ വിക്രമിനെ നായകനാക്കി എസ്‌യു അരുണ്‍ കുമാർ സംവിധാനം ചെയ്ത വീര ധീര സൂരനും ഒടിടിയിലെത്തിയിരിക്കുകയാണ്. ആമസോൺ പ്രൈം വിഡിയോയിലൂടെ ചിത്രം കാണാം. ചിത്രത്തിന്റെ മലയാളം പതിപ്പും ലഭ്യമാണ്.

വീര ധീര സൂരന്‍ | ഇൻസ്റ്റ​ഗ്രാം

എക്സ്‌ട്രാ ഡീസന്റ്

സുരാജ് വെഞ്ഞാറമൂടിനെ നായകനാക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത എക്സ്‌ട്രാ ഡീസന്റ് ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ ഏപ്രിൽ 26 മുതൽ ചിത്രം കാണാനാകും.

എക്സ്‌ട്രാ ഡീസന്റ് | ഇൻസ്റ്റ​ഗ്രാം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates