വെറും നാല് ചേരുവകൾ മതി, മാംഗോ പുഡ്ഡിങ് തയ്യാറാക്കാം

സമകാലിക മലയാളം ഡെസ്ക്

വൈറ്റമിൻ എ, സി, ഇ ആന്റി ഓക്സിഡന്റുകൾ എന്നിവയുടെയെല്ലാം കലവറയാണ് മാങ്ങ.

Mango | Pinterest

ദഹനം മെച്ചപ്പെടുത്താനും, രോ​ഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും, ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോ​ഗ്യത്തിനും ഈ ഫ്രൂട്ട് ബെസ്റ്റാണ്.

Mango | Pinterest

ഇപ്പോൾ കേരളത്തിൽ മാങ്ങക്കാലമായതിനാൽ നല്ല പഴുത്ത മാങ്ങ കൊണ്ടൊരു പുഡ്ഡിങ് ഉണ്ടാക്കിയാലോ?

Mango | Pinterest

ആവശ്യമായ ചേരുവകൾ

മാങ്ങ – 2 എണ്ണം

പഞ്ചസാര – 1/2 കപ്പ്

ഉപ്പ് – 2 നുളള്

കോംഫ്ലോർ – 1/4

പാൽ – 1 1/4

പ്രതീകാത്മക ചിത്രം | Pinterest

പാകം ചെയ്യേണ്ട രീതി

നന്നായി പഴുത്ത മാങ്ങ 2 എണ്ണം തൊലി കളഞ്ഞ് കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് ബ്ലൻഡറിലോ മിക്സിയിലോ ഇട്ട് നന്നായി അരച്ചെടുക്കുക.

പ്രതീകാത്മക ചിത്രം | Pinterest

കോൺഫ്ലോറിലേക്ക് കുറച്ച് വെള്ളം ചേർത്ത് നന്നായി ഇളക്കുക

പ്രതീകാത്മക ചിത്രം | Pinterest

ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് അരച്ചെടുത്ത മാങ്ങയുടെ മിശ്രിതം ഒഴിക്കുക. മീഡിയം ഫ്ലെയിമിൽ ഈ മിശ്രിതം ഇളക്കി കൊണ്ടേയിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

വെള്ളം വറ്റി കട്ടിയായി വരുമ്പോൾ അതിലേക്ക് കോൺഫ്ലോർ മിശ്രിതം ഒഴിച്ച് ചെറിയ രീതിയിൽ കട്ടിയാകുന്നത് വരെ ഇളക്കികൊണ്ടിരിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

കട്ടിയായി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് തണുക്കാനായി അടച്ച് വയ്ക്കുക.

പ്രതീകാത്മക ചിത്രം | Pinterest

തണുത്ത മിശ്രതം ഒരു ബൗളിലോ കണ്ടെയ്നറിലോ എണ്ണയോ, വെണ്ണയോ പുരട്ടി അതിലേക്ക് ഒഴിച്ചു കൊടുക്കുത്ത് അടച്ച് ഫ്രിഡ്ജിൽ സൂക്ഷിക്കാം

പ്രതീകാത്മക ചിത്രം | Pinterest

നന്നായി തണുത്തു കഴിയുമ്പോൾ പുഡ്ഡിങ് സെർവ് ചെയ്യാൻ റെഡി

Mango pudding | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File