റേസിങ് പിറ്റിലെ ആവേശം; അജിത്തിനൊപ്പം ത്രില്ലടിച്ച് മഞ്ജു വാര്യർ

സമകാലിക മലയാളം ഡെസ്ക്

തമിഴ് സൂപ്പർതാരം അജിത് കുമാറിന്റെ റേസിങ് പിറ്റിൽ സന്ദർശനം നടത്തി മലയാളത്തിന്റെ പ്രിയനടി മഞ്ജു വാര്യർ.

Manju Warrier and Ajith Kumar | Facebook

അജിത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് താരം സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കുവെച്ചത്.

Manju Warrier and Ajith Kumar | Facebook

'നമ്മുടെ ആത്മാവിനെ ഉണർത്തുന്ന കാര്യങ്ങൾ എങ്ങനെ കണ്ടെത്തണമെന്ന് കാണിച്ചുതന്നതിന് നന്ദി എ.കെ സാർ. കൂടാതെ നിങ്ങളുടെ റേസിംഗ് പിറ്റിലേക്ക് ഞങ്ങളെ ക്ഷണിക്കാനും അവിടുത്തെ ആവേശവും ഉദ്വേഗവും തൊട്ടടുത്ത് നിന്ന് നേരിട്ട് അനുഭവിക്കാൻ അനുവദിക്കാനും കാണിച്ച ആ മനസ്സിനും നന്ദി! അവിസ്മരണീയമായ ഒരു അനുഭവം തന്നെയായിരുന്നു അത്! മഞ്ജു പറഞ്ഞു.

Manju Warrier and Ajith Kumar | Facebook

നിമിഷ നേരം കൊണ്ടാണ് ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തത്. നേരത്തെ അജിത്തിനൊപ്പം ഒരു ബൈക്ക് ട്രിപ്പിൽ പങ്കെടുത്തതിന് ശേഷമാണ് മഞ്ജു വാര്യർ സ്വന്തമായി ബിഎംഡബ്ല്യു ബൈക്ക് വാങ്ങിയത്.

Manju Warrier and Ajith Kumar | Facebook

അജിത് കുമാറിന്റെ സാഹസികതയോടുള്ള താൽപ്പര്യമാണ് തന്നെയും ഇത്തരം കാര്യങ്ങളിലേക്ക് ആകർഷിച്ചതെന്ന് മഞ്ജു പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട്.

Manju Warrier and Ajith Kumar | Facebook

നിലവിൽ പ്രീമിയർ കപ്പ് മോട്ടോർ റേസിങ് ചാമ്പ്യൻഷിപ്പിന്റെ ഒരുക്കങ്ങളിലാണ് അജിത് കുമാർ.

Manju Warrier and Ajith Kumar | facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File