മനുഷ്യന്റെ ജീവനെടുക്കും മറൈൻ ടോക്‌സിനുകൾ; എന്തൊക്കെ ശ്രദ്ധിക്കണം ?

സമകാലിക മലയാളം ഡെസ്ക്

കടലിലെ ചില ആൽഗകൾ, ബാക്ടീരിയകൾ, മൈക്രോ ആൽഗകൾ എന്നിവ സ്വാഭാവികമായി ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളാണ് മറൈൻ ടോക്സിനുകൾ.

Seafood | Pinterest

ഇവ മത്സ്യങ്ങളുടെയും കക്കവർഗ്ഗങ്ങളുടെയും ശരീരത്തിൽ അടിഞ്ഞുകൂടുന്നു. ഈ വിഷവസ്തുക്കൾക്ക് പ്രത്യേക രുചിയോ മണമോ ഇല്ലാത്തതിനാൽ തിരിച്ചറിയാൻ പ്രയാസമാണ്. ഇത് തന്നെയാണ് അപകടഭീതി കൂട്ടുന്നതും.

Seafood | Pinterest

തിളപ്പിക്കുകയോ ഫ്രീസറിൽ വെക്കുകയോ ചെയ്താൽ പോലും ഇവ നശിക്കില്ല എന്നതാണ് ഏറ്റവും വലിയ അപകടം. അതിനാൽ പാചകത്തിലൂടെ അപകടം ഒഴിവാക്കാൻ സാധിക്കില്ല.

Seafood | Pinterest

ഏറെ അപകടം നിറഞ്ഞ ഇവ മനുഷ്യശരീരത്തിലെത്തിയാൽ നാഡീവ്യൂഹത്തെയും കുടലിനെയും മറ്റ് ആന്തരിക അവയവങ്ങളെയും അതിവേഗം ബാധിക്കും.

Seafood | Pinterest

ടെട്രോഡോക്സിൻ പഫർ ഫിഷ് പോലുള്ള മത്സ്യങ്ങളുടെ കരൾ,മുട്ട എന്നിവയിലാണ് പ്രധാനമായും ഇവ കാണപ്പെടുന്നത്. സി​ഗ്വാടോക്സിൻ ചെമ്പല്ലി,ശീലാവ്, വറ്റ തുടങ്ങിയ വലിയ മത്സ്യങ്ങളിലും ഇവ കാണപ്പെടും.

Pufferfish | Pinterest

ഷെൽഫിഷ് ടോക്സിൻ കക്ക,കല്ലുമ്മക്കായ എന്നിവയിലൂടെയാണ് ഇവ കൂടുതലും പടരുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

വായ തരിക്കുക, ചർദ്ദി , വയറു വേദ​ന, തലക്കറക്കം, ശ്വാസതടസ്സം, കൈകാലുകളുട തളർച്ച എന്നിവയാണ് മറൈൻ ടോക്‌സിനുകൾ ശരീരത്തിലെത്തിയാൽ കാണിക്കുന്ന ലക്ഷണങ്ങൾ

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ ഈ സമയങ്ങളിൽ ലഭിക്കുന്ന കടൽ വിഭവങ്ങൾ, പ്രത്യേകിച്ച് മീൻമുട്ട, തല, കരൾ തുടങ്ങിയ ഭാഗങ്ങൾ ഉപയോഗിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം.

Fish eggs | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File