ഓഹോ... അപ്പൊ ഇതായിരുന്നല്ലേ കല്യാണ വീട്ടിലെ ബിരിയാണിയുടെ രഹസ്യം

സമകാലിക മലയാളം ഡെസ്ക്

പാചകം ചെയ്യാൻ ഇഷ്ടപ്പെടുന്ന മിക്ക ആളുകൾക്കും ബിരിയാണി ഉണ്ടാക്കാൻ അറയാം.

Biriyani | pinterest

പക്ഷെ മലബാർ ബിരിയാണി അതും കല്യാണ ബിരിയാണി, അത് ഉണ്ടാക്കുന്നതിൽ മിക്ക ആളുകളും തോറ്റുപോകാറുണ്ട്.

Biriyani | pinterest

കൊതിയൂറുന്ന മണവും അതിനേക്കാൾ രുചിയും ഉള്ള മലബാർ ബിരിയാണിയാണ് ബിരിയാണികളിലെ രാജാവ് എന്നു കരുതുന്നവര്‍ നിരവധിയാണ്.

Biriyani | pinterest

മിക്ക ബരിയാണി പ്രേമികളും ഉണ്ടാക്കുന്നതിൽ തോറ്റുപോകുന്ന മലബാർ കല്യാണ ബിരിയാണിയുടെ രഹസ്യം എന്താണെന്ന് അറിയേണ്ടേ?

Biriyani | pinterest

മലബാർ ദം ബിരിയാണിയുടെ മണവും രുചിയും വീട്ടിൽ ഉണ്ടാക്കുമ്പോൾ കിട്ടാത്തത് അതിനു പിന്നിലെ ഒരു സീക്രട്ട് മസാലക്കൂട്ട് ഇല്ലാത്തത് കൊണ്ടാണ്.

പ്രതീകാത്മക ചിത്രം | AI Generated

ഈ സീക്രട്ട് മസാലക്കൂട്ടാണ് ബിരിയാണിക്ക് മണവും രുചിയും നൽകുന്നത്. ഇത് നമുക്ക് വീട്ടിൽ ഉണ്ടാക്കാവുന്നതാണ്.

പ്രതീകാത്മക ചിത്രം | Pexels

ചേരുവകൾ:

പട്ട - 30 എണ്ണം

ഏലയ്ക്ക -30 എണ്ണം

ഗ്രാമ്പു -25 എണ്ണം

സ്റ്റാർ പട്ട -3 ഇതൾ

പ്രതീകാത്മക ചിത്രം | AI Generated

ഉണ്ടാക്കുന്ന വിധം

മുകളിൽ പറഞ്ഞ ചേരുവകൾ എല്ലാം 2 മണിക്കൂർ സൂര്യ പ്രകാശത്തിൽ വെയ്ക്കുക.

പ്രതീകാത്മക ചിത്രം | AI Generated

സൂര്യപ്രകാശം ഇല്ലെങ്കിൽ ഒരു വലിയ പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതിന് മുകളിൽ ഒരു പാത്രം വെയ്ക്കുക. ഈ പാത്രത്തിൽ മുകളിലെ ചേരുവകൾ വെച്ച് 2 മിനിറ്റ് ചൂടാക്കി എടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ചൂടാക്കിയ ചേരുവകൾ ഒരു മിക്സി ജാറിൽ ഇട്ട് 2 മിനിറ്റ് നേരത്തേക്ക് ഫുൾ സ്പീഡിൽ ഇട്ട് പൊടിച്ചു എടുക്കുക.

പ്രതീകാത്മക ചിത്രം | AI Generated

ഈ മസാലക്കൂട്ട് ഒരു വൃത്തി ഉള്ള ജാറിൽ എടുത്തുവെച്ച് ആവശ്യാനുസരണം ഉപയോ​ഗിക്കാവുന്നതാണ്. 6 മാസം വരെ ഇത് സൂക്ഷിക്കാം.

പ്രതീകാത്മക ചിത്രം | Pexels

ബിരിയാണിക്കായി മസാല ഉണ്ടാക്കുമ്പോൾ ആ മസാല ആവശ്യാനുസരണം ചേർക്കാവുന്നതാണ്. കൂടാതെ ബിരിയാണി ദം ഇടുമ്പോൾ മുകളിലായി ഈ മസാല വിതറി കൊടുക്കാനും മറക്കരുത്.

പ്രതീകാത്മക ചിത്രം | AI Generated

ബിരിയാണിക്കു പുറമേ നിങ്ങൾക്ക് തക്കാളി ചോറ്, , ചിക്കൻ കറികൾ, മട്ടൺ കറി ഇവയിലെല്ലാം ഇത് ഉപയോ​ഗിക്കാം.

പ്രതീകാത്മക ചിത്രം | AI Generated

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File