ജെ.കെ
ഈ വര്‍ഷം മെയ് 31 ന് കൂട്ടത്തോടെ ജോലിയില്‍ നിന്നും പടിയിറങ്ങുന്നത് (Mass retirement) പതിനായിരത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍
2024 മെയ് 31-ന് 10,560 പേരും 2023-ല്‍ 11,800 പേരുമാണ് വിരമിച്ചത്. ഒരു വര്‍ഷം ശരാശരി 20,000 ജീവനക്കാരാണ് വിരമിക്കുന്നത്
വിരമിക്കുന്നവര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഏകദേശം 6000 കോടിരൂപ വേണ്ടിവരുമെന്നാണ് കണക്ക്. അക്കൗണ്ട്‌സ് ജനറല്‍ അനുവദിക്കുന്ന മുറയ്ക്കാണ് വിരമിക്കല്‍ ആനുകൂല്യം കൈമാറുക
ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാകുന്നതിന് മുമ്പ് സ്‌കൂളില്‍ ചേരാന്‍ മെയ് 31 ജന്മദിനമായി ചേര്‍ക്കുന്ന രീതിയായിരുന്നു നിലനിന്നിരുന്നത്.
ഇതുമൂലം ഔദ്യോഗിക രേഖകളിലും ജനനത്തീയതി ഇതായി മാറും. ഇതോടെയാണ് എല്ലാ വര്‍ഷവും മെയ് 31 കൂട്ടവിരമിക്കല്‍ തീയതിയായി മാറുന്നത്.
കെഎസ്ഇബിയില്‍ നിന്ന് 1022 പേരാണ് ഇക്കൊല്ലം മെയ് 31 ന് പടിയിറങ്ങുന്നത്. 122 ലൈന്‍മാന്‍, 326 ഓവര്‍സീയര്‍ എന്നിവരും വിരമിക്കുന്നവരില്‍ ഉള്‍പ്പെടുന്നു
ഫീല്‍ഡ് തലത്തില്‍ ജീവനക്കാര്‍ കുറവായതിനാല്‍, കൂട്ടവിരമിക്കല്‍ കെഎസ്ഇബിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുച്ചേക്കുമെന്ന് ആശങ്കയുണ്ട്
വിരമിച്ചവരുടെ സേവനം പ്രയോജനപ്പെടുത്താനും എംപ്ലോയ്‌മെന്റ് എക്സ്‌ചേഞ്ചിലൂടെ താത്കാലിക നിയമനം നടത്താനും കെഎസ്ഇബി തീരുമാനിച്ചിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates