സമകാലിക മലയാളം ഡെസ്ക്
നടി മീര നന്ദൻ വിവാഹിതയാവുകയാണ്
ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ
ഇപ്പോൾ വിവാഹ ആഘോഷത്തിന് തുടക്കമായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് മെഹന്തി ചിത്രങ്ങളാണ്.
മീരയുടെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
മലയാളത്തിന്റെ പ്രിയ താരങ്ങളായ നസ്രിയ, ആൻ അഗസ്റ്റിൻ, ശ്രിന്ദ തുടങ്ങിയ നിരവധി പ്രമുഖരാണ് മെഹന്തി ആഘോഷത്തിന് എത്തി.
സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമാരായ ഉണ്ണി പി.എസ്., സജിത്ത് ആൻഡ് സുജിത്ത് എന്നിവരും ചിത്രങ്ങളിലുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിലാണ് മീര നന്ദനും ശ്രീജുവുമായുള്ള വിവാഹനിശ്ചയം നടന്നത്.