ഇനി സിനിമയിൽ അഭിനയിക്കുമോ ? മീരയുടെ മറുപടി

സമകാലിക മലയാളം ഡെസ്ക്

സന്തോഷത്തോടെ

ഒരുപാട് സന്തോഷത്തോടെ പുതിയ ജീവിതത്തിലേക്ക് വലത് കാൽ വച്ച് കയറിയിരിക്കുകയാണ് മീര നന്ദൻ.

മീര നന്ദൻ | Instagram

വിവാഹം

​ഗുരുവായൂരമ്പലത്തിൽ വച്ച് ശനിയാഴ്ചയായിരുന്നു മീരയുടേയും ശ്രീജുവിന്റെയും വിവാഹം.

മീര നന്ദൻ | Instagram

കല്യാണാഘോഷത്തിൽ

മീരയുടെ അടുത്ത കൂട്ടുകാരികളായ നസ്രിയ, ശ്രിന്റ, ആൻ അ​ഗസ്റ്റിൻ എന്നിവരും വിവാഹത്തിൽ പങ്കെടുത്തു. നടൻ ഫഹദ് ഫാസിലും വിവാഹത്തിനെത്തിയിരുന്നു.

മീര നന്ദൻ | Instagram

നവവധുവായി

സ്റ്റോൺ വർക്കുകൾ ചെയ്ത സാരിയായിരുന്നു മീരയുടെ വിവാഹ വേഷം.

മീര നന്ദൻ | Instagram

ആഭരണങ്ങൾ

കല്ലുകൾ പതിപ്പിച്ച മോഡേൺ ലുക്കിലുള്ള ആഭരണങ്ങളാണ് ബ്രൈഡൽ ലുക്കിനായി താരം തിരഞ്ഞെടുത്തത്.

മീര നന്ദൻ | Instagram

മിനിമൽ മേക്കപ്പ്

മിനിമൽ മേക്കപ്പെന്ന് തോന്നുന്ന തരത്തിലാണ് മീരയുടെ മേക്കപ്പും. കണ്ണുകൾ ഹൈലൈറ്റ് ചെയ്താണ് മേക്കപ്പും ചെയ്തിരിക്കുന്നത്.

മീര നന്ദൻ | Instagram

സിനിമ താരങ്ങളും

ദിലീപ്, കാവ്യ, സുരേഷ് ​ഗോപി, ഭാമ, മൈഥിലി തുടങ്ങി സിനിമ രം​ഗത്തു നിന്നും നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു.

മീര നന്ദൻ | Instagram

സിനിമയിൽ തുടരുമോ?

നല്ല വേഷങ്ങൾ എന്തെങ്കിലും വന്നാൽ സിനിമയിൽ അഭിനയിക്കുമെന്നും മീര വിവാഹ ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

മീര നന്ദൻ | Instagram

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates