സമകാലിക മലയാളം ഡെസ്ക്
'369' എന്ന നമ്പർ മമ്മൂട്ടിയുടെയും ദുൽഖർ സൽമാന്റെയും വാഹനശേഖരത്തിന്റെ അടയാളമാണ്
പുതിയ ആഡംബര കാറുകൾക്കു പുറമേ ക്ലാസിക്, വിറ്റേജ്, റിസ്റ്റോർ ചെയ്ത അപൂർവ മോഡൽ എന്നിവയുൾപ്പെട്ട അപൂർവ്വ കാർ ശേഖരമാണ് 369 ൽ ഉള്ളത്
ദുൽഖറിന്റെ ഏറ്റവും പ്രശസ്തമായ കാറുകളിൽ ഒന്നാണ് മെഴ്‌സിഡസ്-ബെൻസ് എസ്എൽഎസ് എഎംജി. ഗോൾ-വിംഗ് ഡോറുകളുള്ള ഈ സൂപ്പർകാർ ശേഖരത്തിലെ ഹൈലൈറ്റാണ്
പോർഷെ 911 ജിടി3 ദുൽഖറിന്റെ പ്രിയപ്പെട്ട പെർഫോർമൻസ് കാറുകളിലൊന്നാണ്
പോർഷെ 911 കരേര എസ് (997) ദുൽഖർ സ്വന്തമായി മോഡിഫൈ ചെയ്ത വാഹനങ്ങളിലൊന്നാണ്
ടൊയോട്ട സുപ്ര എ80 369 ഗാരേജിലെ ഏറ്റവും അപൂർവ സ്പോർട്സ് കാറാണ്
ടൊയോട്ട ലാൻഡ് ക്രൂയിസറിന്റെ വിവിധ തലമുറകളിലുള്ള നിരവധി മോഡലുകളും ഗാരേജിലുണ്ട്
ലാൻഡ് റോവർ ഡിഫൻഡർ ഒക്ടയും ദുൽഖർ സ്വന്തമാക്കിയിരുന്നു
ലെക്സസ് എൽഎസ് 400, എൽഎസ് 430, ഫോക്‌സ്‌വാഗൺ ബീറ്റിൽ, സിട്രോൺ ബിഎക്സ്, മാസ്ഡ എംഎക്സ്-5 മിയാറ്റ തുടങ്ങിയ അപൂർവ മോഡലുകളും ശേഖരത്തിന്റെ ഭാഗമാണ്
പുതിയ സൂപ്പർകാറുകളുടെ ശേഖരമല്ല, ഓട്ടോമൊബൈൽ ചരിത്രവും അപൂർവ മോഡലുകളും സംരക്ഷിക്കുന്ന കളക്ഷൻ എന്ന നിലയിലാണ് 369 ഗാരേജ് വാഹനലോകത്ത് ശ്രദ്ധ നേടുന്നത്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates