സമകാലിക മലയാളം ഡെസ്ക്
50 വയസിന് ശേഷം പുരുഷന്മാരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ നൽകേണ്ട കാലഘട്ടമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ചില ആരോഗ്യപ്രശ്നങ്ങളുടെ സാധ്യത വർധിക്കാമെന്നതിനാൽ കൃത്യമായ പരിശോധനകളും ആരോഗ്യകരമായ ജീവിതശൈലിയും പ്രധാനമാണ്.
50 കഴിഞ്ഞാൽ വർഷത്തിലൊരിക്കലെങ്കിലും ഡോക്ടറെ കണ്ട് ആരോഗ്യ പരിശോധന നടത്തുന്നത് പ്രധാനമാണ്. രക്തസമ്മർദം, കൊളസ്ട്രോൾ, ക്യാൻസർ പരിശോധനകൾ, കൊളോനോസ്കോപ്പി, പ്രോസ്റ്റേറ്റ് പരിശോധന തുടങ്ങിയവ ആവശ്യാനുസരണം നടത്താം. കുടുംബത്തിലെ ആരോഗ്യചരിത്രവും വ്യക്തിയുടെ ആരോഗ്യസ്ഥിതിയും പരിഗണിച്ചായിരിക്കണം പരിശോധനകൾ തീരുമാനിക്കേണ്ടത്.
50 കഴിഞ്ഞ പുരുഷന്മാർക്ക് ദിവസവും 7 മുതൽ 9 മണിക്കൂർ വരെ ഉറക്കം ലഭിക്കുന്നത് ശരീരത്തിന്റെ സാധാരണ പ്രവർത്തനങ്ങൾക്ക് സഹായകരമാണ്. ഉറക്കക്കുറവ് പതിവാകാതിരിക്കാൻ ശ്രദ്ധിക്കണം.
ജങ്ക് ഫുഡ് കുറച്ച് പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുന്നത് ആരോഗ്യകരമായ രീതിയിലേക്ക് മാറാൻ സഹായിക്കും. വയറിനും അരക്കെട്ടിനും ചുറ്റുമുള്ള അമിതഭാരം നിയന്ത്രിക്കാനും ഇത് സഹായകമാണ്.
പുകവലി ഉപേക്ഷിക്കാൻ പ്രായം ഒരു തടസ്സമല്ല. പുകവലി നിർത്തുന്നത് ശ്വാസോച്ഛ്വാസവും ശാരീരിക ക്ഷമതയും മെച്ചപ്പെടുത്താനും ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഒറ്റയിരുപ്പിൽ അമിതമായി മദ്യം കഴിക്കുന്ന ശീലം ഒഴിവാക്കണം. മദ്യപാനത്തിൽ നിയന്ത്രണം പാലിക്കുന്നതാണ് പ്രധാനമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജോലിയും ജീവിതശൈലിയും കാരണം അധികസമയം ഇരുന്ന് ചെലവഴിക്കുന്നവർ പ്രത്യേകിച്ച് വ്യായാമത്തിൽ ശ്രദ്ധിക്കണം. കാർഡിയോ വ്യായാമങ്ങൾക്കൊപ്പം ശക്തിവർധക വ്യായാമങ്ങളും ഉൾപ്പെടുത്തുന്നത് പ്രയോജനകരമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates