മെൻസ്ട്രുവൽ കപ്പ് ഉപയോഗിക്കുന്നവർ ഇവ ശ്രദ്ധിക്കണേ..

സമകാലിക മലയാളം ഡെസ്ക്

ആർത്തവ സമയങ്ങളിൽ സ്ത്രീകൾക്ക് ഏറ്റവും ആശ്വാസം നൽകുന്ന ഒന്നാണ് മെൻസ്ട്രുവൽ കപ്പ്.

Menstrual cup | Pexels

ഏറെ നാള്‍ ഉപയോഗിക്കാമെന്നതും സാനിറ്ററി പാഡുകള്‍ നശിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെയാണ് പലരെയും മെന്‍സ്ട്രുവല്‍ കപ്പിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.

Menstrual cup | Pexels

എന്നാൽ മെന്‍സ്ട്രല്‍ കപ്പ് ഉപയോ​ഗിക്കുന്നവർ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.

Menstrual cup | Pexels

പ്രായം, പ്രസവിച്ചതാണോ, രക്തസ്രാവം എന്നിങ്ങനെ തുടങ്ങിയ കാര്യങ്ങൾ പരി​ഗണിച്ചു വേണം കപ്പിന്റെ സൈസ് തീരുമാനിക്കാൻ. കപ്പിന്റെ സൈസ് ശരിയല്ലെങ്കിൽ ലീക് ആകാൻ സാധ്യതയുണ്ട്.

Menstrual cup | Pinterest

ഓരോ ആർത്തവത്തിന് മുൻപും ശേഷവും മെൻസ്ട്രുവൽ കപ്പ് തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റ് തിളപ്പിച്ചെടുക്കണം. മെൻസ്ട്രുവൽ കപ്പ് സ്റ്റെറിലൈസർ ഉപയോഗിച്ചു വൃത്തിയാക്കിയാലും മതി.

Menstrual cup | Pinterest

മെൻസ്ട്രുവൽ കപ്പ് വജൈനയ്ക്കുള്ളിലേക്കു വയ്ക്കുന്നതിനും പുറത്തെടുക്കുന്നതിനും മുൻപും ശേഷവും കൈകൾ സോപ്പിട്ടു കഴുകി, അണുവിമുക്തമാക്കണം.

Menstrual cup | Pinterest

12 മണിക്കൂറിലധികം തുടർച്ചയായി മെൻസ്ട്രുവൽ കപ്പ് വയ്ക്കരുത്. ബ്ലീഡിങ് അധികമില്ലെങ്കിൽ കൂടി പുറത്തെടുത്തു കഴുകി വൃത്തിയാക്കി വീണ്ടും വയ്ക്കുക.

Menstrual cup | Pinterest

അഞ്ച് മുതൽ പത്തു വർഷം വരെയാണ് ഒരു മെൻട്രുവൽ കപ്പിന്റെ കാലാവധി.

Menstrual cup | Pinterest
samakalika malayalam | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File