ജേണലിങിലൂടെ കൈവരിക്കാം മാനസികാരോഗ്യം

സമകാലിക മലയാളം ഡെസ്ക്

കുട്ടികൾ മുതൽ പ്രായമായവർ വരെ നേരിടുന്നൊരു പ്രധാന പ്രശ്‌നമാണ് മാനസിക സമ്മർദ്ദം, ഉത്‌കണ്‌ഠ, വിഷാദം തുടങ്ങിയ അവസ്ഥകൾ.

പ്രതീകാത്മക ചിത്രം | Pinterest

ഇവയിൽ നിന്നെല്ലാം പുറത്തുകടക്കുന്നതിനും മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും സാധ്യമായ മാർഗങ്ങളിലൊന്നാണ് 'ജേണലിങ്'

പ്രതീകാത്മക ചിത്രം | Pinterest

എങ്ങനെയാണ് ജേണലിങ് മാനസികാരോ​ഗ്യം കൈവരിക്കുന്നത് എന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ആത്മപരിശോധനയ്ക്കും മാനസികാരോഗ്യത്തിനും ഏറ്റവും ലളിതവും ശക്തവുമായ ഉപകരണങ്ങളിലൊന്നാണ് ജേണലിങെന്നാണ് ആരോഗ്യ വിദഗ്‌ധർ പറയുന്നത്.

പ്രതീകാത്മക ചിത്രം | Pinterest

ജേണലുകൾ എഴുതുന്നത് സമ്മർദ്ദ നില കുറയ്ക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. നിങ്ങളുടെ വികാരവിചാരങ്ങളാണ് ജേണലിൽ എഴുതേണ്ടത്. ഇവ കൂടാതെ ജീവിത ലക്ഷ്യങ്ങളും പുതിയ തീരുമാനങ്ങളും എഴുതാം.

പ്രതീകാത്മക ചിത്രം | Pinterest

മനസിൽ തോന്നുതെല്ലാം എഴുതുന്നത് നിങ്ങൾക്ക് നിങ്ങളെ തന്നെ പഠിക്കാനും തിരുത്താനും വഴിയൊരുക്കുന്നു. ഇതിലൂടെ മനസിൻ്റെ ഭാരം കുറച്ച് ഫ്രീ ആകാനും അവസരം ലഭിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ജേണൽ എഴുത്ത് മനസിലെ സമ്മർദ്ദവും ആശങ്കയും കുറയ്‌ക്കാൻ സാധിക്കുന്നു. ദിവസവും നേരിടുന്ന സന്തോഷം, ദുഃഖം, നിരാശ, കോപം തുടങ്ങിയ വികാരങ്ങൾ എഴുതുമ്പോൾ അവ മനസ്സിൽ അടിഞ്ഞുകൂടാതെ പുറത്തേക്ക് വിടാൻ കഴിയുന്നു. ഇതിലൂടെ മനസിന് ആശ്വാസവും ശാന്തതയും ലഭിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

ചിന്താശേഷിയും വിശകലനശേഷിയും ജേണൽ എഴുത്തുകളിലൂടെ മെച്ചപ്പെടുത്തുന്നു. ഇത് വ്യക്തികകളിൽ കൂടുതൽ ആലോചനാശീലെ ഉണ്ടാക്കും. എഴുത്ത് ശീലം ഭാഷാപരമായ കഴിവുകളും വികസിപ്പിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ജേണൽ എഴുതുന്നത് സ്വയം വിലയിരുത്താനുള്ള അവസരം നൽകുന്നു. കഴിഞ്ഞ ദിവസങ്ങളിലെ തീരുമാനങ്ങളും പ്രവർത്തികളും വിലയിരുത്തുമ്പോൾ സ്വന്തം ശക്തിയും ദൗർബല്യവും തിരിച്ചറിയാൻ കഴിയും. ഇത് വ്യക്തിത്വ വളർച്ചയ്ക്ക് സഹായകരമാണ്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File