മെറ്റാ റേ ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യയില്‍ ഉടന്‍, അറിയേണ്ടതെല്ലാം

അമല്‍ ജോയ്

യുഎഇ, മെക്‌സിക്കോ തുടങ്ങിയ വിപണികളില്‍ ജനപ്രിയമായ റേ ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ഇന്ത്യയില്‍ ഉടന്‍ എത്തുമെന്നാണ് മെറ്റാ അറിയിച്ചത്

2023 സെപ്റ്റംബറില്‍ മുതല്‍ മെറ്റാ സ്മാര്‍ട്ട് ഗ്ലാസുകള്‍ വില്‍ക്കുന്നുണ്ട്, എന്നാല്‍ യുഎസിലും യൂറോപ്പിന്റെ ചില ഭാഗങ്ങളിലും മാത്രമായിരുന്നു വില്‍പ്പന

മെറ്റാ റേ ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ 2025 അവസാനത്തിനു മുമ്പ് ഇന്ത്യയില്‍ എത്തും

ഇന്ത്യയില്‍ മെറ്റാ റേ ബാന്‍ സ്മാര്‍ട്ട് ഗ്ലാസുകളുടെ വില ഏകദേശം 35,000 മുതല്‍ 40,000 രൂപ വരെയാകാം

ഈ എഐ പവര്‍ സ്മാര്‍ട്ട് ഗ്ലാസുകള്‍ ചോദ്യങ്ങള്‍ ചോദിക്കാനും ഉത്തരങ്ങളും വിവരങ്ങളും, നിര്‍ദേശങ്ങളും സ്വീകരിക്കാനും സഹായിക്കും

കാഴ്ചയില്‍ സാധാരണ കണ്ണടകള്‍ പോലെയാണെങ്കിലും എഐ ഫീച്ചറുകള്‍, കാമറ, മൈക്ക് എന്നിവ ഗ്ലാസുകളുടെ സ്‌റ്റെമില്‍ ലഭ്യമാണ്

കമ്പനി സ്മാര്‍ട്ട് ഗ്ലാസുകള്‍ വഴി തത്സമയ വിവര്‍ത്തനങ്ങള്‍ നല്‍കും. യാത്രകളില്‍ തത്സമയ ഭാഷാ ഗൈഡുകള്‍ (ഓണ്‍ലൈനിലും ഓഫ്‌ലൈനിലും) ലഭിക്കും

ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് ഗ്ലാസുകളില്‍ നിന്ന് ഡിഎം, ഫോട്ടോകള്‍, വിഡിയോ കോളുകള്‍ എന്നിവ അയയ്ക്കാനോ സ്വീകരിക്കാനോ അനുവദിക്കും

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates